Ticker

6/recent/ticker-posts

കുട്ടികൾ നടത്തിയ പഴയ കാല വീട്ടുപകരണങ്ങളുടെ പ്രദർശനം ശ്രദ്ധേയമായി

കാഞ്ഞങ്ങാട് :പഴയകാല വീട്ടുപയോഗ സാധനങ്ങളുടെ പ്രദർശനം ജനശ്രദ്ധയാകർഷിച്ചു.  വേലാശ്വരം ഗവൺമെന്റ് യു.പി സ്കൂൾ പഠനോത്സവത്തോടനുബന്ധിച്ചാണ് പ്രദർശനം സംഘടിപ്പിച്ചത്.
2023 24 അധ്യയന വർഷ പഠനോത്സവത്തോടനുബന്ധിച്ച് വേലാശ്വരം ഗവൺമെന്റ് യുപി സ്കൂളിൽ സംഘടിപ്പിച്ച  പ്രദർശനത്തിൽ ഉടുപ്പ് പെട്ടി, ഭരണി, പാക്കുവെട്ടി, ഓലങ്കം, കിണ്ടി, കടക്കോൽ, കുറുക്ക് കോപ്പ, ചെപ്പ്, ചെമ്പ് തകില,  മരിക, വാൽ ഉരുളി, ഭസ്മ കൊട്ട, മുരുട, ഇസ്തിരിപ്പെട്ടി, തൂക്കുവിളക്ക്, തളിക, ഓട്ടു ഗ്ലാസ്, ചായ ചെമ്പ് മണ്ണെണ്ണ വിളക്ക്, കോളാമ്പി തുടങ്ങി പഴയകാലത്ത് വീടുകളിൽ ഉപയോഗിക്കുന്ന സാധനങ്ങളാണ് പഠനോത്സവത്തിന്റെ ഭാഗമായി  പ്രദർശനത്തിന് വച്ചത്.  വിദ്യാർത്ഥികൾ ക്കും രക്ഷാകർത്താക്കൾ ക്കും കൗതുക കാഴ്ചയായി . വിദ്യാർഥികൾക്കും മറ്റുള്ളവർക്കും പഴയകാല വീട്ടുപകരണങ്ങളെ പറ്റി അവബോധം സൃഷ്ടിക്കാനാണ്  പ്രദർശനം സംഘടിപ്പിച്ചത് . അധ്യാപികമാരായ വിനീത, മായയും പറഞ്ഞു.
Reactions

Post a Comment

0 Comments