കാഞ്ഞങ്ങാട് : ജില്ല പൊലീസ് സഹകരണ സംഘത്തിന്റ നേതൃത്വത്തിൽ ആരംഭിച്ച സ്കൂൾ മാർക്കറ്റ് പാറക്കട്ട സൊസൈറ്റി കെട്ടിടത്തിൽ പ്രവർത്തനം ആരംഭിച്ചു. ജില്ല പൊലീസ് മേധാവി പി. ബിജോയ്. ഉദ്ഘാടനം ചെയ്തു.സഹകരണ വകുപ്പ് അസിസ്റ്റന്റ് എ. രവീന്ദ്ര ചടങ്ങിൽ ആദ്യ വിൽപ്പന നടത്തി. സംഘം പ്രസിഡന്റ് സുരേഷ് മുരിക്കൊളി അധ്യക്ഷൻ ആയി. സെക്രട്ടറി ഗിരീഷ് ബാബു സ്വാഗതം പറഞ്ഞു. വൈസ് പ്രസിഡന്റ് എ. പി. സുരേഷ് നന്ദി പറഞ്ഞു. വിവിധ ബ്രാൻഡഡ് കമ്പനികളുടെ നോട്ട് ബുക്കുകൾ കുടകൾ, ബാഗുകൾ മറ്റു പഠന ഉപകരണങ്ങൾ എന്നിവ മിതമായ നിരക്കിൽ ലഭ്യമാക്കുന്നുണ്ട്. പൊതു ജനങ്ങൾക്കും ഈ സൗകര്യം പ്രയോജനപെടുത്താവുന്നതാണെന്ന് ബന്ധപ്പെട്ടവർ പറഞ്ഞു.
0 Comments