Ticker

6/recent/ticker-posts

ലോക്സഭ തിരഞ്ഞെടുപ്പ് പരിശോധനക്കിടെ ഓട്ടോയിൽ കടത്തിയ മദ്യവുമായി യുവാവ് പിടിയിൽ

രാജപുരം :ലോക്സഭ തിരഞ്ഞെടുപ്പി
ൻ്റെ ഭാഗമായി നടന്ന പരി
ശോധനക്കിടെ കർണാടകയിൽ നിന്നും ഓട്ടോയിൽ കേരളത്തിലേക്ക് 
കടത്തിയ മദ്യവുമായി യുവാവ് പിടിയിൽ. ബളാന്തോട് മാച്ചിപ്പള്ളിയിലെ കെ.രമേശനെ 35 യാണ് രാജപുരം പൊലീസ് പിടികൂടിയത്. തിരഞ്ഞെടുപ്പ് ഭാഗമായി സംസ്ഥാന 
അതിർത്തിയിൽ പാണത്തൂരിൽ ഇന്നലെ രാത്രി വാഹന പരിശോധന നടത്തി വരുന്നതിനിടെയാണ് യുവാവ് പൊലീസ് പിടിയിലായത്. ചെമ്പേരിയിൽ നിന്നും ഓട്ടോയിൽ കേരളത്തിലെത്തിച്ച 192 പാക്കറ്റ് മദ്യം പിടിച്ചു. 34.56ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശ മദ്യമാണ് ഓട്ടോയിൽ നിന്നും കണ്ടെത്തിയത്. ഇൻസ്പെക്ടർ കൃഷ്ണൻ കെ കാളിദാസ്
പൊസുകാരായ ശിവപ്രസാദ്, പ്രവീൺ, ഡ്രൈവർ വിനോദ് കുമാർ, ഹോം ഗാർഡ് ശ്രീകുമാർ എന്നിവർ ചേർന്നാണ് പിടികൂടിയത്.


Reactions

Post a Comment

0 Comments