Ticker

6/recent/ticker-posts

വീട്ടിൽ നിന്നും പോയ 15 വയസുകാരനെ കാണാതായി

കാഞ്ഞങ്ങാട്:വീട്ടിൽ നിന്നും പോയ 15 വയസുകാരനെ കാണാതായതായി പരാതി. പിതാവിൻ്റെ പരാതിയിൽ ഹോസ്ദുർഗ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു . പടന്നക്കാട് അനന്തം പള്ളയിൽ താമസിക്കുന്ന ശിവാജിയുടെ മകൻ ഹിമാൻഷുവിനെയാണ് കാണാതായത്. 9 ന് ഉച്ചക്ക് അനന്തം പള്ളിയിലെ വീട്ടിൽ നിന്നും ജോലി അന്വേഷിച്ച് പോകുന്നുവെന്ന് പറഞ്ഞ് പോയ ശേഷം കാണാതാവുകയായിരുന്നു. പിന്നീട് വിവരം ഇല്ല. ഉത്തർ പ്രദേശ് സ്വദേശി കളായ കുടുംബം അനന്തം പള്ളയിൽ താമസിച്ച് വരികയാണ്. 15 കാരൻ ഉത്തർ പ്രദേശിലെ ബന്ധുക്കളുടെ അടുത്തേക്കും എത്തിയിട്ടില്ല. വിവരം ലഭിക്കുന്നവർ അറിയിക്കണമെന്ന് പൊലീസ് പറഞ്ഞു. മരക്കാപ്പുകടപ്പുറം ഫിഷറീസ് ഹൈസ്ക്കൂൾ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയാണ് .
Reactions

Post a Comment

0 Comments