കാഞ്ഞങ്ങാട്:വിവാഹ ആവശ്യത്തിന് വാങ്ങിയ താർ ജീപ്പ് തിരിച്ചു നൽകിയില്ലെന്ന പരാതിയിൽ കാഞ്ഞങ്ങാട് സ്വദേശിക്കെതിരെ വീണ്ടും കേസ്. 16 ലക്ഷം രൂപ വില വരുന്ന വാഹനം തിരിച്ചു നൽകിയില്ലെന്ന പരാതിയിൽ ആവിക്കരയിലെ ഷംസുദ്ദീന് എതിരെയാണ് മേൽപ്പറമ്പ പൊലീസ് കേസെടുത്തത്. പെരുമ്പള കൊവൽ കെ. അഷറഫിൻ്റെ 60 പരാതിയിലാണ് കേസ്. കഴിഞ്ഞ ഒക്ടോബർ 4 ന് വിവാഹ ആവശ്യത്തിനെന്ന് പറഞ്ഞ് വാങ്ങിയ വാഹനം പ്രതിമറ്റൊരാൾക്ക് നൽകി തട്ടിപ്പ് നടത്തിയെന്ന പരാതിയിലാണ് കേസ്. പ്രതിയെ സമാന കേസുകളിൽ കഴിഞ്ഞ ദിവസം വിദ്യാനഗർ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
0 Comments