കാസർകോട്: കാസർകോട് മഞ്ചേശ്വരം പൊലീസ് അതിർത്തിയിൽ
വടി കാണിച്ച് കാളകളെ കയറ്റിയ വാഹനം തടഞ്ഞു. സംഭവവുമായി ബന്ധപെട്ട്
രണ്ട് പേർക്കെതിരെ പൊലീസ് കേസെടുത്തു. ഇന്നലെ രാത്രി 9 മണിയോടെ ബായാർ കള്ളഗ്ഗദ്ദെയിലാണ് കാളകളെ കയറ്റിയ പിക്കപ്പ് തടഞ്ഞത്.
പൈവെളികെ ആവളയിലെ ഇബ്രാഹീം ഖലീലിൻ്റെ 31 പരാതിൽ മഞ്ചേശ്വരം പൊലീസ് കേസെടുത്തു. പുനീത്, മറ്റൊരാൾക്കെതിരെയുമാണ് കേസ്.
 തെറി വിളിച്ചും കാളകളെ കയറ്റിക്കൊണ്ട് പോകാൻ അനുവദിക്കില്ലെന്നും കാണിച്ചു തരാമെന്ന് ഭീഷണിപെടുത്തിയെന്നാണ് പരാതി. കലാപമുണ്ടാക്കണമെന്നലക്ഷ്യത്തോടെ പ്രവർത്തിച്ചെന്നാണ് കേസ്.