മൂന്നാം നിലയിൽ നിന്നും
വീണ് തൊഴിലാളി മരിച്ചു. പണി നടന്ന് കൊണ്ടിരിക്കുന്ന സ്കൂളിൻ്റെ കെട്ടിടത്തിന് മുകളിൽ നിന്നും ജോലിക്കിടെ അബദ്ധത്തിൽ കാൽ വഴുതി താഴെ വീഴുകയായിരുന്നു .
വെസ്റ്റ് ബംഗാൾ കൊച്ച് ബിഹർ കേഷോറിബരി കർക്കാരിയ കേതർഹട്ടിലെ രതികാന്ത വർമ്മൻ്റെ മകൻ ശ്യാം ചരൺ ബർമാൻ 44 ആണ് മരിച്ചത്.
നാലാം വാതുക്കലിൽ പണി നടന്ന് കൊണ്ടിരിക്കുന്ന ഉദുമ ഗവ. ഹയർ സെക്കൻഡറി സ്കൂൾ കെട്ടിടത്തിന് മുകളിൽ നിന്നും വീഴുകയായിരുന്നു.
ഉച്ചക്കാണ് അപകടം. തലക്ക് പരിക്ക് പറ്റി മംഗലാപുരം ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിൽസയിലിരിക്കെ മരിച്ചു.
0 Comments