Ticker

6/recent/ticker-posts

കുളിക്കാൻ പോയ വിദ്യാർത്ഥി അബദ്ധത്തിൽ കാൽ തെറ്റി കുളത്തിൽ വീണ് മരിച്ചു

കാസർകോട്: സ്കൂളിലേക്ക് പോകുന്നതിനായി
കുളിക്കാൻ പോയ പ്ലസ് വൺ
വിദ്യാർത്ഥി കാൽ തെറ്റി കുളത്തിൽ വീണ്
 മുങ്ങി മരിച്ചു. ഇന്ന് രാവിലെ 
സഹോദരങ്ങൾക്കൊപ്പം കുളിക്കാൻ പോയ സമയത്താണ് അപകടം.
വിദ്യാനഗർ മുട്ടത്തൊടി ഉദയഗിരി എലൈറ്റ് ക്വാർട്ടേഴ്സിലെ
  അബൂബക്കറിന്റെ മകൻ ഇ. മുഹമ്മദ് ഷഹീദ് 16  ആണ് മരിച്ചത്.
ഷഹീദ്  സഹോദരങ്ങൾക്ക് ഒപ്പം ഉദയഗിരി നെൽക്കള കുളത്തിൽ കുളിക്കാനെത്തിയപ്പോൾ അബദ്ധത്തിൽ കാൽ തെറ്റി കുളത്തിൽ വീണ് അപകടത്തിൽപെടുകയായിരുന്നു. ഫയർഫോഴ്‌സും പൊലീസും നാട്ടുകാരും രക്ഷാപ്രവർത്തനം നടത്തിയെങ്കിലും ജീവൻ തിരിച്ചു കിട്ടിയില്ല.
നായന്മാർമൂല ടിഐഎച്ച്എസ്എസിലെ  വിദ്യാർത്ഥിയാണ്.
കാസർകോട് പൊലീസ് കേസെടുത്ത് ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു.

Reactions

Post a Comment

0 Comments