Ticker

6/recent/ticker-posts

അജ്ഞാത മൃതദേഹം കരക്കടിഞ്ഞു

കാസർകോട്:ഉപ്പളയിൽ
മൃതദേഹം കരയ്ക്കടിഞ്ഞു. ഇന്ന്
വൈകീട്ടാണ് സംഭവം.
ഉപ്പള കടൽത്തീരത്ത് അജ്ഞാതന്റെ മൃതദേഹമാണ് കരയ്ക്കടിഞ്ഞത്.
 മുസ്സോടി മലബാർ നഗർ കടൽത്തീരത്താണ്  അജ്ഞാത  മൃതദേഹം കരയ്ക്കടിഞ്ഞ നിലയിൽ കണ്ടെത്തിയത് . 
ഏകദേശം 50 വയസ് പ്രായം തോന്നിക്കുന്ന, 187 സെന്റിമീറ്റർ ഉയരവും ഇരുനിറവും തടിച്ച ശരീരപ്രകൃതിയുമുള്ള പുരുഷന്റെ മൃതദേഹമാണിത്.
മരിച്ചയാളെ തിരിച്ചറിയാൻ സഹായിക്കുന്ന എന്തെങ്കിലും വിവരം ലഭിച്ചാൽ കുമ്പള കോസ്റ്റൽ പൊലീസിനെ അറിയിക്കണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു.
Reactions

Post a Comment

0 Comments