കാഞ്ഞങ്ങാട്: ട്രെയിനിന് ബോംബ് വച്ചതായി പൊലീസ് സ് സ്റ്റേഷനുകളിലേക്ക് ഭീഷണി കോൾ. ഇതേ തുടർന്ന് ബോംബ് സ്ക്വാഡും പൊലീസ് നായയും ട്രെയിനുകളിൽ പരിശോധന വ്യാപക നടത്തി. ഹോസ്ദുർഗ്, കാസർകോട് പൊലീസ് സ്റ്റേഷനുകളിലേക്കും കാസർകോട് റെയിൽവെ പൊലീസിലേക്കും ഇന്ന് വൈകീട്ട് 112 എമർജൻസിനമ്പറിലേക്കാണ് ഭീഷണി സന്ദേശമെത്തിയത്. തുടർന്ന് ഫോൺ ലൊക്കേഷൻ നോക്കിയതിൽ പ്രതികാഞ്ഞങ്ങാട്ടുള്ളതായി വ്യക്തമായി. പിന്നാലെ ലൊക്കേഷൻ മാവുങ്കാലിൽ കാണിച്ചു. മാവുങ്കാലിൽ നിന്നും കാഞ്ഞങ്ങാട് ഡി.വൈ.എസ്.പി അനിൽ കുമാർ, സി. ഐ ദിനേശ് എന്നിവരുടെ നേതൃത്വത്തിൽ പൊലീസ് വ്യാപക അന്വേഷണം നടത്തി. കാസർകോട് നിന്ന് എത്തിയ മലബാർ എക്സ്പ്രസ് കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ ജി. ആർ. പിയും ആർ പി എഫും സംയുക്തമായി ട്രെയിൻ വിശദമായി പരിശോധിച്ചു. കണ്ണൂർ ഭാഗത്തു നിന്ന് മംഗലാപുരം വരെ പോകുന്ന പരശുറാം എക്സ്പ്രസ് കാസർകോട് റെയിൽവേ സ്റ്റേഷനിൽ എത്തിയ സമയം ട്രെയിൻ വിശദമായി പരിശോധിച്ചു.
0 Comments