Ticker

6/recent/ticker-posts

പഞ്ചായത്ത് മെമ്പർമാർ ദേശീയ പാത ഉപരോധിച്ചു, റോഡിൽ കിടന്നും പ്രതിഷേധം ഗതാഗതം സ്തംഭിച്ചു

കാഞ്ഞങ്ങാട്:പഞ്ചായത്ത് മെമ്പർമാർ ദേശീയ പാത ഉപരോധിച്ചു. ദേശീയ പാതയിൽ ഉപരോധം തുടരവെ ഗതാഗതം പൂർണമായും സ്തംഭിച്ചു.
റോഡിൽ കിടന്ന് പഞ്ചായത്ത് പ്രസിഡൻ്റും മെമ്പർമാരും പ്രതിഷേധിക്കുകയാണ്. പൊലീസ് സ്ഥലത്തെത്തിയിട്ടുണ്ട്.
ചെർക്കള ദേശീയ പാതയിൽ ഇന്ന് ഉച്ചയോടെ ചെങ്കള ഗ്രാമ പഞ്ചായത്ത് ഭരണ സമിതിയാണ് ദേശീയ പാത ഉപരോധിച്ചത് .
പ്രകടനമായെത്തി റോഡിൽ കിടന്നും ഉപരോധ സമരം നടത്തുകയായിരുന്നു.
ചെർക്കള ദേശീയ പാത നിർമ്മാണവുമായി ബന്ധപെട്ട് കരാർ കമ്പനിയായ മേഘ അനാസ്ഥ കാട്ടുന്നതായും ഇത് മൂലം ജനം ദുരിതത്തിലാണെന്നും ചൂണ്ടിക്കാട്ടിയാണ് ജനപ്രതിനിധികൾ ഗതാഗതം തടഞ്ഞ് സമരത്തിനിറങ്ങിയത്.


Reactions

Post a Comment

0 Comments