ഇന്ന് രാവിലെ 8.15 മണിക്ക് ബേക്കൽ റെയിൽവെ പാലത്തിന് വടക്ക് വശം ട്രാക്കിലാണ് മൃതദേഹം കണ്ടെത്തിയത്. ബേക്കൽ പൊലീസ് സ്ഥലത്തെത്തി.
ബേക്കൽ പുതിയ ഭഗവതി ക്ഷേത്രത്തിന് സമീപത്തെ വേലുവിൻ്റെ മകൻ വി. ഗോപാലൻ 62 ആണ് മരിച്ചത്. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.
ഭാര്യ : പുഷ്പ. മക്കൾ : വിനീത്, വിശാൽ. മരുമകൾ: സിലു ശരൺ.
ഇന്നലെ വൈകുന്നേരം പുഴയോരത്ത് വലയിട്ടിരുന്നു. ഇന്ന് രാവിലെ വലയെടുക്കാൻ പോകുന്നതിനിടെ അബദ്ധത്തിൽ ട്രെയിൻ തട്ടുകയായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു. മത്സ്യ തൊഴിലാളിയാണ്. വിവരമറിഞ്ഞ് വാർഡ് മെമ്പർ ശംഭു ബേക്കൽ സ്ഥലത്തെത്തി പൊലീസിൽ വിവരം അറിയിച്ച് നടപടി പൂർത്തിയാക്കുകയായിരുന്നു.
0 Comments