Ticker

6/recent/ticker-posts

പുതിയ കോട്ടയിൽ കടക്ക് മുന്നിൽ നിർത്തിയിട്ടിരുന്ന മോട്ടോർ ബൈക്ക് മോഷണം പോയി

കാഞ്ഞങ്ങാട്:പുതിയ കോട്ടയിൽ കടക്ക്
 മുന്നിൽ നിർത്തിയിട്ടിരുന്ന മോട്ടോർ
 ബൈക്ക് മോഷണം പോയി. ഇന്ന് പട്ടാപകൽ ആണ് മോഷണം നടന്നത്.
പുതിയ കോട്ട ടയർ കടക്ക് മുന്നിൽ നിന്നും ചാലിങ്കാലിലെ ശ്യാം കുമാറിൻ്റെ ബൈക്കാണ് മോഷണം പോയത്.
കെ.എൽ60 2616 നമ്പർ ഫാഷൻ പ്ലസ് ആണ് കാണാതെപോയത് . തൊട്ടടുത്ത പച്ചക്കറികടയിലെ ജീവനക്കാരനാണ് ശ്യാം കുമാർ.
ബൈക്ക്
 കാണുന്നവർ
 8848907147  നമ്പറിൽ    അറിയിക്കണമെന്ന് ഉടമ പറഞ്ഞു.
Reactions

Post a Comment

0 Comments