Ticker

6/recent/ticker-posts

പൂച്ചക്കാട് യുവാവിന് വെട്ടേറ്റ സംഭവത്തിൽ രണ്ട് പേർക്കെതിരെ വധശ്രമത്തിന് കേസ്

കാഞ്ഞങ്ങാട്: പള്ളിക്കരപൂച്ചക്കാട്ട് യുവാവിന് വെട്ടേറ്റ സംഭവത്തിൽ സഹോദരങ്ങൾക്കെതിരെ ബേക്കൽ പൊലീസ് നരഹത്യാ ശ്രമത്തിന് കേസെടുത്തു.
കഴിഞ്ഞ ദിവസം രാത്രി 12 മണിയോടെ പൂച്ചക്കാട്ടെ കാൻ്റീനിൽ ഇരിക്കുകയായിരുന്ന
പൂച്ചക്കാട്ടെ റസീന മൻസിലിൽ കെ. അഷറഫിനെ 36 കഴുത്തിന് പിറകിൽ വെട്ടി പരിക്കേൽപ്പിച്ച പ്രതികൾക്കെതിരെയാണ് കേസ്. 
റഷീദ്, സഹോദരൻ റഫീഖ് എന്നിവർക്കെതിരെയാണ് കേസെടുത്തത്.
ഹോട്ടൽ വ്യാപാരിയും സാമൂഹ്യ പ്രവർത്തകനുമായ അഷറഫിന് നേരെ നേരെ വധശ്രമമുണ്ടായത് ഒറ്റ നമ്പർ, ബ്ലേഡ് സംഘങ്ങളെ കുറിച്ച് പൊലീസിൽ വിവരം നൽകിയതിനായിരുന്നു.
ബേക്കൽ പൊലീസ് പ്രതികൾക്കായി അന്വേഷണം വ്യാപിപ്പിച്ചു.
Reactions

Post a Comment

0 Comments