Ticker

6/recent/ticker-posts

ശ്രീധന്യ സുരേഷ് കാസർകോട് ജില്ലാ കലക്ടറായി ചുമതല ഏറ്റു, ജില്ലയുടെ രണ്ടാമത്തെ വനിത കലക്ടർ

കാഞ്ഞങ്ങാട്:ശ്രീധന്യ സുരേഷ് കാസർകോട് ജില്ലാകളക്ടറായി ഇന്ന് രാവിലെ ചുമതലയേറ്റു .കൃഷി വകുപ്പ് ഡയറക്ടറായി സ്ഥലം മാറി പോകുന്ന അർജുൻ പാണ്ഡ്യൻ ചുമതല കൈമാറി.
കാസർകോട് ജില്ലയുടെ ഇരുപത്തിയേഴാമത് കലക്ടറാണ് ശ്രീധന്യ സുരേഷ്.ടൂറിസം ഉൾപ്പെടെ വിവിധമേഖലകളിൽ ഒരുപാട് സാധ്യതകളുള്ള ജില്ലയാണ് കാസർകോടെന്ന്  ശ്രീധന്യ സുരേഷ് പറഞ്ഞു ഏറ്റവും ഒടുവിൽ രൂപം കൊണ്ട ജില്ലയാണ്. കാസർകോട്ടെ പരിമിതികൾ മാറ്റാൻ തീർച്ചയായും ശ്രമിക്കുമെന്ന് കലക്ടർ പറഞ്ഞു. സപ്തഭാഷാ സംഗമഭൂമിയിലെ എല്ലാ ജനങ്ങളുടെയും പിന്തുണ അഭ്യർത്ഥിച്ചു.
2019 ബാച്ച് ഐ എ എസ് ഉദ്യോഗസ്ഥയാണ് 2018ലെ ആദ്യ ശ്രമത്തിൽ തന്നെ സിവിൽ സർവീസ് പരീക്ഷയിൽ  410 റാങ്ക് നേടിയ ശ്രീധന്യ സുരേഷ് കേരളത്തിൽ പട്ടികവർഗ വിഭാഗത്തിൽ നിന്ന് ഐ എ എസ് നേടുന്ന ആദ്യവനിതയെന്ന ഖ്യാതി നേടി. കാസറഗോഡ് ജില്ലാ കലക്ടറായി ചുമതലയേൽക്കുന്ന പട്ടിക വർഗ മേഖലയിൽ നിന്നുള്ള ആദ്യ വനിതയാണ്. ജില്ലയിലെ രണ്ടാമത്തെ വനിതാ ജില്ലാ കലക്ടർ കൂടിയാണ് വയനാട് പൊഴുതന ഇടിയം വയൽ അമ്പല കൊല്ലി ഊരിൽ സുരേഷിൻ്റെയും കമലത്തിൻ്റെയും മകളാണ്
കോഴിക്കോട് ദേവഗിരി കോളേജിൽ നിന്ന് സുവോളജിയിൽ ബിരുദവും കാലിക്കറ്റ് യൂണിവേഴ്സിറ്റി ക്യാമ്പസിൽ നിന്ന് ബിരുദാനന്തരബിരുദവും നേടിയിട്ടുണ്ട്. ഉത്തരഖണ്ഡ് മസൂറിയിലെ ലാൽ ബഹദൂർ ശാസ്ത്രി സിവിൽ സർവീസ് അക്കാദമിയിൽ പരിശീലനം പൂർത്തിയാക്കി.
കോഴിക്കോട് അസിസ്റ്റൻ്റ കലക്ടർ, പെരിന്തൽമണ്ണ സബ് കലക്ടർ, രജിസ്‌ട്രേഷൻ വകുപ്പ് ഇൻസ്പെക്ടർ ജനറൽ (ഐജി ) ഭക്ഷ്യ സുരക്ഷാ കമ്മീഷണർ എന്നീ പദവികൾ വഹിച്ചിട്ടുണ്ട്.
Reactions

Post a Comment

0 Comments