Ticker

6/recent/ticker-posts

നജീബ് കാന്തപുരം എം.എൽ.എ ഗോപിനാഥ് മുതുകാട്, രവീന്ദ്രൻ രാവണേശ്വരം എന്നിവർക്ക് വെൽഫെയർ പുരസ്കാരം

കാഞ്ഞങ്ങാട്: 
മൂന്ന് പതിറ്റാണ്ടിലേറെക്കാലമായി ജീവകാരുണ്യ പ്രവർത്തനങ്ങൾ അടക്കമുള്ള വിവിധ മേഖലകളിൽ നിറഞ്ഞുനിൽക്കുന്ന മുസ്‌ലീം വെൽഫെയർ സൊസൈറ്റി ഏർപ്പെടുത്തിയ വിവിധ പുരസ്‌കാരങ്ങൾ പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ പ്രഖ്യാപിച്ചു.  മെട്രോ മുഹമ്മദ് ഹാജിയുടെ ഓർക്കായി നൽകുന്ന വിദ്യാഭ്യാസ 
ശാക്തീകരണ പുരസ്‌കാരത്തിന് നജീബ് കാന്തപുരം എം.എൽ.എ അർഹനായി. സൊസൈറ്റിയുടെ ആജീവനാന്ത ചെയർമാനായിരുന്ന ടി. അബൂബക്കർ ഹാജിയുടെ സ്‌മരണക്ക്​ ഏർപ്പെടുത്തിയ ജീവകാരുണ്യ പുരസ്കാരം മായാജാലത്തിലൂടെ പാർശ്വവത്കരിക്കപ്പെട്ട മനുഷ്യർക്കതുണയയ പ്രൊഫസർ ഗോപിനാഥ് മുതുകാടിനാണ്.
മുതിർന്ന മാധ്യമ പ്രവർത്തകനും ചന്ദ്രിക പ്രതിനിധിയുമായിരുന്ന പി.മുഹമ്മദ് കുഞ്ഞിമാസ്റ്ററുടെ പേരിലുള്ള മാധ്യമ പുരസ്കാരത്തിന് മാധ്യമപ്രവർത്തകനും എഴുത്തുകാരനുമായ ഗ്രന്ഥകാരനുമായ രവീന്ദ്രൻ രാവണീശ്വരം അർഹനായി. ഒരു ലക്ഷം രൂപയും പ്രശസ്‌തി പത്രവും ഫലകവും ഉൾപ്പെട്ടതാണ്
പുരസ്കാരം. പാണക്കാട്  മുനവ്വറലി ശിഹാബ് തങ്ങൾ ചെയർമാനും മുൻകണ്ണൂർ യൂണിവേഴ്‌സിറ്റി പരീക്ഷാ കൺട്രോളർ പ്രൊഫസർ
കെ.പി.ജയരാജൻ, കെ.പി.സി.സി സംസ്‌കാര സാഹിതി കാസർകോട് ജില്ലാ
ചെയർമാൻ ബഷീർ ആറങ്ങാടി, എഴുത്തുകാരനും പ്രഭാഷകനുമായ 
ഹാഷിം ആറങ്ങാടി എന്നിവർ ഉൾപ്പെട്ട സമിതിയാണ് പുരസ്‌കാര ജേതാക്കളെ തെരെഞ്ഞെടുത്തത്.
ജനപ്രതിനിധികളുടെ നടപ്പു ശീലങ്ങളെ പൊളിച്ചെഴുതാൻ ശ്രമിച്ച നേതാവാണ് നജീബ് കാന്തപുരം എം.എൽ.എ.യെന്ന് പുരസ്ക്‌കാര സമിതി വിലയിരുത്തി. പെരുന്തൽമണ്ണയിൽ അദ്ദേഹം സ്ഥാപിച്ച സിവിൽ സർവീസ് അക്കാദമി രാജ്യത്തിന് തന്നെ മാതൃകയാണ്. എൻഡോസൾ ഫാൻ മൂലം ജീവിതം നിശ്ചലമായ കാസർകോട് ജില്ലയിലെ നൂറുകണക്കിന് മനുഷ്യരെ സമാനതകളില്ലാത്ത ദുരവസ്ഥയിൽ നിന്നും മോചിപ്പിക്കാൻ ഒരു വലിയ ലോകം സൃഷ്ടിക്കാനുള്ള ശ്രമത്തിൽ ഗോപിനാഥ് മു തുകാടിനോട് ചേർന്ന് നിൽക്കേണ്ടത് മനുഷ്യത്വം നഷ്ടപ്പെടാത്ത മനുഷ്യരുടെ കടമയാണെന്ന് അവാർഡ് നിർണ്ണയ സമിതി ഓർമ്മിപ്പിച്ചു. മാധ്യമ പ്രവർത്തനത്തെ തൊഴിലിനപ്പുറമുള്ള ധീരമായ രാഷ്ട്രീയ പ്രവർത്തനമാക്കി മാറ്റി എന്നതാണ് രവീന്ദ്രൻ രാവണേശ്വരത്തെ വ്യത്യസ്തനാക്കുന്നതെന്നും മതന്യൂനപക്ഷ വേട്ടക്കെതിരെ എഴുത്തിന്റെ പടവാളേന്തുന്ന പ്രവർത്തനങ്ങളെ മാനിച്ചാണ് പുരസ്‌കാരമെന്നും പുരസ്‌കാര സമിതി അറിയിച്ചു. മുൻമന്ത്രിമാരായ ഡോ.എം.കെ. മുനീർ, എൻ.കെ. പ്രമേചന്ദ്രൻ എം.പി, കഥാകൃത്ത് ടി. പത്മനാഭൻ, എഴുത്തുകാരൻ സേതു, നിരൂപകൻ പ്രൊഫസർ ഇബ്രാഹിം ബേവിഞ്ച എന്നിവർക്കാണ് മുൻകാലങ്ങളിൽ വെൽഫെയർ പുരസ്‌കാരങ്ങൾ ലഭിച്ചത്. സെപ്റ്റംബർ രണ്ടാം വാരം കാഞ്ഞങ്ങാട്ട് വെച്ച് നടത്തുന്ന ചടങ്ങിൽ പുരസ്‌കാരങ്ങൾ വിതരണം ചെയ്യും. പുരസ്കാര സമിതി ചെയർമാൻ പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ്‌തങ്ങൾ, അംഗങ്ങളായ പ്രൊഫ.കെ.പി. ജയരാജൻ, ബഷീർ ആറങ്ങാടി, ഹാഷിം ആറങ്ങാടി, വെൽഫെയർ സൊസൈറ്റി ചെയർമാൻ മുത്തലിബ് കുളിയങ്കാൽ, കൺവീനർ ടി റംസാൻ, ട്രഷറർ സുറൂർ മൊയ്തുഹാജി എന്നിവർ വാർത്താ സമ്മേളനത്തിൽ സംബന്ധിച്ചു.
Reactions

Post a Comment

0 Comments