ബഡ്ഡിയുംക്യാമിയും ഇനി വിശ്രമ ജീവിതത്തിലേക്ക്.
പൊലീസിൻ്റെ ഊഷമള യാത്രയയപ്പ് ആണ് നൽകിയത്.
സ്തുത്യർഹമായ സേവനത്തിനുശേഷമാണ് വിശ്രമ ജീവിതം. കാസർകോട് ജില്ലാ പൊലീസ് കെ 9 സ്‌ക്വാഡിലെ അംഗങ്ങളാണ്
ബഡ്ഡിയും ക്യാമിയും.
കാസർകോട് പൊലീസ് ഹെഡ്ക്വാർട്ടേഴ്സിൽ നാളെ രാവിലെ 10.30 ന് യാത്രയയപ്പ് ചടങ്ങ് ഒരുക്കിയിട്ടുണ്ട്.
കേരള പൊലീസിന്റെ കെ-9 ശ്വാനസേനയുടെ ഭാഗമായി പ്രവർത്തിക്കുന്ന കാസർകോട് ജില്ലാ പൊലീസ് സ്ക്വാഡിലെ എക്സ്പ്ലോസീവ് സ്നിഫർ നായ്ക്കളാണ്.
സ്ഫോടകവസ്തുക്കൾ മണത്തുപിടിക്കുന്നതിൽ അതീവ പരിശീലനം സിദ്ധിച്ച സ്നിഫർ ഡോഗുകളാണിവ. വി. വി. ഐ. പി , വി . ഐ പി
സന്ദർശനങ്ങളിൽ ഇവയുടെ പങ്ക് പ്രധാനമായിരുന്നു.
0 Comments