കോടതിയിൽ ഹാജരാക്കിയ യുവതി കാമുകനായ യുവാവിനൊപ്പം പോയി.
ഉദുമ പടിഞ്ഞാറിൽ നിന്നും വീടുവിട്ട
തച്ചറക്കുന്നിൽ ഹാരിസിന്റെ ഭാര്യ ഫാത്തിമത്ത് ബുഷ്റ 28യാണ് ഇന്ന് ഉച്ചക്ക്
ആറുവയസ്സുള്ള മകൾക്കൊപ്പം ബേക്കൽ പൊലീസിൽ ഹാജരായത്.
യുവതിയുടെ ബന്ധുക്കൾ ഉൾപെടെ വിവരം അറിഞ്ഞ് പൊലിസ് സ്റേറഷനിൽ എത്തി. തർക്കവും ബഹളവും ഉൾപെടെ നടന്നു. രാത്രിയോടെ യുവതിയെ പൊലീസ് ഹോസ്ദുർഗ് മജിസ്ട്രേറ്റ് മുൻപാകെ ഹാജരാക്കി.
കോടതി സ്വന്തം ഇഷ്ടത്തിന് വിട്ടതിനെ തുടർന്ന് യുവതി ചെറുവത്തൂർ സ്വദേശി ഷംസീറിനൊപ്പം പോയി.
സെപ്തംബർ 8ന് അർധരാത്രിയോടെയാണ് വീട്ടിൽ നിന്നും യുവതിയെയും കുഞ്ഞിനെയും കാണാതായത്. ഇതേത്തുടർന്ന് സഹോദരിയാണ് ബേക്കൽ പോലീസിൽ പരാതി നൽകിയത്.
0 Comments