Ticker

6/recent/ticker-posts

20 വയസുകാരൻ ട്രെയിനിൽ നിന്നും തെറിച്ചു വീണ് മരിച്ചു

കാഞ്ഞങ്ങാട്:20 വയസുകാരൻ ട്രെയിനിൽ നിന്നും തെറിച്ചു വീണ് മരിച്ചു.
കാസർകോട് ഭാഗത്തേക്ക് വരികയായിരുന്ന ട്രെയിനിൽ നിന്നാണ് വീണത്. യുവാവിനെ തിരിച്ചറിഞ്ഞു.
ഉദിനൂർ നടക്കാവ് റെയിൽവെ ട്രാക്കിലാണ് മൃതദേഹം കണ്ടത്. ഇന്നലെ രാത്രിയോടെ മൃതദേഹം കണ്ടെത്തുകയായിരുന്നു.
പാലക്കാട് കല്ലേക്കാട് മേപ്പറമ്പ് ടി. എ. അബ്ദുൾ ഗഫൂറിൻ്റെ മകൻ ടി.എ. ആദിൽ ഗഫൂർ ആണ് മരിച്ചത്.
അബദ്ധത്തിൽ വീണതാണെന്ന് കരുതുന്നു.
ഇന്നലെ രാവിലെ 11 മണിക്ക് വീട്ടിൽ നിന്നും ഇറങ്ങിയതായിരുന്നു.
 ആദ്യം ആളെ തിരിച്ചറിഞ്ഞിരുന്നില്ല. ബന്ധുക്കൾ എത്തി തിരിച്ചറിയുകയായിരുന്നു.
ചന്തേര പൊലീസെത്തി മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.
Reactions

Post a Comment

0 Comments