21 കുട്ടി ഡ്രൈവർമാർ പൊലീസ് പിടിയിൽ. പ്രായപൂർത്തിയാകാത്തവർ ഓടിച്ച
ബുള്ളറ്റുകളും മോട്ടോർ
ബൈക്കുകളും സ്കൂട്ടറുകളും കസ്റ്റഡിയിലെടുത്തു ക മാതാപിതാക്കളടക്കമുളളവരെ പ്രതികളായി പൊലീസ് 21 കേസുകൾ റജിസ്ട്രർ ചെയ്തു. പൊലീസ് നടത്തിയ പ്രത്യേക പരിശോധനയിൽ ആണ് 21കേസുകൾ രജിസ്റ്റർ ചെയ്തത്. കാഞ്ഞങ്ങാട് പഴയ ബസ് സ്റ്റാൻഡ് പരിസരത്ത് നിന്നും 17 കാരൻ ഓടിച്ച സ്കൂട്ടർ ഹോസ്ദുർഗ് പൊലീസ് കസ്റ്റഡിയിൽ എടുത്തു. പ്രായപൂർത്തിയാകാത്ത സഹോദരന് സ്കൂട്ടർ ഓടിക്കാൻ നൽകിയ കുശാൽ നഗർ സ്വദേശിനിയായ സഹോദരിയുടെ പേരിൽ കേസെടുത്തു. 16 കാരൻ ഓടിച്ച സ്കൂട്ടറും ബസ് സ്റ്റാൻഡ് പരിസരത്ത് നിന്നും പൊലീസ് പിടികൂടി. ആവിയിൽ സ്വദേശിനിയായ ഉമ്മക്കെതിരെ കേസെടുത്തു. പടന്ന ഭാഗത്ത് നിന്നും 16 ഓടിച്ച സ്കൂട്ടർ ചന്തേര പൊലീസ് പിടികൂടി ഉമ്മക്കെതിരെ കേസെടുത്തു.
16 കാരൻ ഓടിച്ച ബുള്ളറ്റ് പിടികൂടി വാഹന ഉടമക്കെതിരെ മേൽപ്പറമ്പ പൊലീസ് കേസെടുത്തു.
15 കാരൻ ഓടിച്ച ഇലക്ട്രിക് സ്കൂട്ടർ പൈക്കയിൽ നിന്നും ബദിയഡുക്ക പൊലീസ് പിടികൂടി ഉപ്പ ക്കെതിരെ കേസെടുത്തു. ബന്തിയോട് നിന്നും 16 കാരൻ ഓടിച്ച സ്കൂട്ടർ കുമ്പള പൊലീസ് പിടികൂടി. സ്കൂട്ടർ ഓടിക്കാൻ നൽകിയ പരിചയക്കാരനായ മൊഗ്രാൽ സ്വദേശി അഷറഫിനെതിരെ കുമ്പള പൊലീസ് കേസെടുത്തു. ഉദുമ പള്ളത്ത് നിന്നും 17 കാരൻ ഓടിച്ച സ്കൂട്ടർ കസ്റ്റഡിയിലെടുത്ത ബേക്കൽ പൊലീസ് ഉമ്മക്കെതിരെ കേസെടുത്തു. മീപ്പുഗിരി യിൽ നിന്നും 17 കാരൻ ഓടിച്ച ബൈക്ക് കാസർകോട് പൊലീസ് പിടികൂടി ഉപ്പ ക്കെതിരെ കേസെടുത്തു. കുമ്പളയിൽ 17 കാരൻ ഓടിച്ച സ്കൂട്ടർ കസ്റ്റഡിയിലെടുത്തു ഉപ്പ ക്കെതിരെ കുമ്പള പൊലീസ് കേസെടുത്തു. കല്ലട കുറ്റിയിൽ നിന്നും 17 കാരൻ ഓടിച്ച സ്കൂട്ടർ ബേഡകം പൊലീസ് പിടികൂടി. സ്കൂട്ടർ ഓടിക്കാൻ നൽകിയ കൊളത്തൂരിലെ അബ്ദുൾ ഖാദറിനെതിരെ കേസെടുത്തു. ഉപ്പള പ ത്വാടിയിൽ നിന്നും 17 കാരൻ ഓടിച്ച ബൈക്ക് മഞ്ചേശ്വരം പൊലീസ് പിടികൂടി സഹോദരനെ തി രെ കേസെടുത്തു . ഇവിടെ നിന്നും 17 കാരൻ ഓടിച്ച സ്കൂട്ടറും പിടികൂടി ഉമ്മക്കെതിരെ കേസെടുത്തു. ഇഖ്ബാൽ ജംഗ്ഷനിൽ നിന്നും 17 കാരൻ ഓടിച്ച സ്കൂട്ടർ ഹോസ്ദുർഗ് പൊലീസ് പിടികൂടി ഇളയുമ്മയായ കൊളവയൽ സ്വദേശിനിക്കെതിരെ കേസെടുത്തു. പിറകിൽ മറ്റാരുകുട്ടിയെ ഇരുത്തി 16കാരൻ ഓടിച്ച സ്കൂട്ടർ കൊല്ലാട യിൽ നിന്നും ചിറ്റാരിക്കാൽ പൊലീസ് പിടികൂടി. വാഹന ഉടമയായ പിറകിൽ ഇരുന്ന കുട്ടിയുടെ അമ്മയായ വയക്കര സ്വദേശിനിക്കെതിരെ കേസെടുത്തു. ചെറുവത്തൂർ കുഴിഞ്ഞ ടി യിൽ നിന്നും ചന്തേര പൊലീസ് 14 കാരൻ ഓടിച്ച സ്കൂട്ടർകസ്റ്റഡിയിലെടുത്തു. പയ്യങ്കി സ്വദേശിയായ ഉപ്പ ക്കെതിരെ കേസെടുത്തു. കോട്ടപ്പുറത്ത് നിന്നും 17 കാരൻ ഓടിച്ച സ്കൂട്ടർ നീലേശ്വരം പൊലീസ് പിടികൂടി. മരക്കാപ്പുകട പുറം സ്വദേശിയായ പിതാവിൻ്റെ പേരിൽ കേസെടുത്തു. ഷിറിയ കുന്നിൽ നിന്നും 17 കാരൻ ഓടിച്ച സ്കൂട്ടർ പിടികൂടിയ കുമ്പള പൊലീസ് ഉമ്മക്കെതിരെ കേസെടുത്തു. ഷിറിയ കുന്നിൽ 16 കാരൻ ഓടിച്ച ബുള്ളറ്റ് കുമ്പള പൊലീസ് പിടികൂടി. ഉമ്മക്കെതിരെ കേസെടുത്തു. പണാം കോട് നിന്നും 17 കാരൻ ഓടിച്ച സ്കൂട്ടർ രാജപുരം പൊലീസ് പിടികൂടി. അഛനെതിരെ കേസെടുത്തു. മാങ്ങാട് നിന്നും 17 കാരൻ ഓടിച്ച സ്കൂട്ടർ പിടികൂടി ഉമ്മക്കെതിരെ മേൽപ്പറമ്പ പൊലീസ് കേസെടുത്തു. വിദ്യാനർ, കുമ്പള പൊലീസും ഇന്ന്
വൈകീട്ട് കുട്ടി
ഡ്രൈവിംഗിന് രണ്ട് കേസുകൾ കൂടി റജിസ്ട്രർ ചെയ്തു.
കണ്ണൂർ റേഞ്ച് ഡി.ഐ.ജി കെ. കാർത്തിക്ക് ന്റെ പ്രത്യേക നിർദേശപ്രകാരമാണ് സ്പെഷ്യൽ ഡ്രൈവ് നടത്തിയത്. പ്രായപൂർത്തിയാകാത്തവർക്ക് വാഹനം ഓടിക്കാൻ നൽകുന്ന ആർ.സി ഉടമകൾക്കെതിരെയും നിയമനടപടി സ്വീകരിക്കും. വരും ദിവസങ്ങളിലും പൊലീസിന്റെ ശക്തമായ നിരീക്ഷണവും പരിശോധനയും തുടരും. ഇത്തരം നിയമലംഘനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും പൊലീസ് അറിയിച്ചു. റോഡ് സുരക്ഷ ഉറപ്പാക്കുന്നതിനും പ്രായപൂർത്തിയാകാത്തവർ വാഹനമോടിക്കുന്ന പ്രവണത തടയുന്നതിനുമുള്ള നടപടികളുടെ ഭാഗമായാണ് പരിശോധന ശക്തമാക്കിയത്. സംസ്ഥാനത്ത് കുട്ടി ഡ്രൈവർമാർ വാഹന മോടിച്ച് അപകടവും മരണവും വർദ്ധിച്ചതോട് കൂടിയാണ് പരിശോധനകർശനമാക്കിയത് .
0 Comments