കാഞ്ഞങ്ങാട്: സ്കൂട്ടർ തടഞ്ഞ് മകനെ വെട്ടി പരിക്കേൽപ്പിച്ചു. പരാതിയിൽ പിതാവിനെതിരെ വധശ്രമത്തിന് കേസെടുത്ത് പൊലീസ്. അമ്മയുമായി പോവുകയായിരുന്ന സ്കൂട്ടർ തടഞ്ഞ് വെട്ടി പരിക്കേൽപ്പിച്ചെന്ന പരാതിയിലാണ് കേസെടുത്തത്.
കൊടക്കാട് ചൂരി കൊവ്വൽ സ്വദേശിയായ 20 കാരനാണ് വെട്ടേറ്റത്.
വലതു ഭാഗം ഷോൾഡറിന് വാക്കത്തി കൊണ്ട് വെട്ടുകയായിരുന്നു.
വീണ്ടും കത്തി വീശിയ സമയം ഒഴിഞ്ഞു മാറിയില്ലായിരുന്നുവെങ്കിൽ മരണം സംഭവിക്കുമായിരുന്നു എന്നാണ് കേസ്.
അമ്മയെ ഉപദ്രവിക്കുന്നത് തടഞ്ഞതിനാണ് അക്രമമെന്ന് പരാതിയിൽ പറഞ്ഞു. ചീമേനി പൊലീസാണ് കേസെടുത്തത്.
0 Comments