നീലേശ്വരം: വീട്ടമ്മ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. മകളുടെ വീട്ടിൽ കുഴഞ്ഞുവീണതിനെ തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.
മഞ്ചേശ്വരം വോർക്കാടി ആലബെയിലെ കെ. ശകുന്തള 60 ആണ് കരിന്തളത്തുള്ള മകളുടെ വീട്ടിൽ കുഴഞ്ഞുവീണ് മരിച്ചത്.
കുഴഞ്ഞുവീണ ശകുന്തളയെ ഉടൻതന്നെ ചായ്യോത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
പരേതനായ എം. നാരായണനാണ് ഭർത്താവ്. മക്കൾ: കെ. പ്രമീള, എം. പ്രസന്ന,പരേതനായ പ്രദീപ്. മരുമക്കൾ: സന്തോഷ് (അരയി), ഒ. പ്രജിത്ത് (കരിന്തളം). സഹോദരങ്ങൾ: അമ്മിണി (മഞ്ചേശ്വരം).പരേതനായ മണി.
സംസ്കാരം ഇന്ന് ഉച്ചയോടെ
0 Comments