Ticker

6/recent/ticker-posts

കോളേജ് വിദ്യാർത്ഥിനിയുടെ ഫോട്ടോ മോർഫ് ചെയ്ത് അശ്ലീലമാക്കി പ്രചരിപ്പിച്ചു മുൻ സഹപാഠിക്കെതിരെ കേസ്

കാഞ്ഞങ്ങാട്:കോളേജ് വിദ്യാർത്ഥിനിയുടെ ഫോട്ടോ മോർഫ് ചെയ്ത് അശ്ലീലമാക്കി പ്രചരിപ്പിച്ചു. കാഞ്ഞങ്ങാട് സ്വദേശിനിയായ വിദ്യാർത്ഥിനിയുടെ പരാതിയിൽ മുൻ സഹപാഠിക്കെതിരെ ഹോസ്ദുർഗ് പൊലീസ് ഐടിആക്ട് പ്രകാരം ജാമ്യമില്ലാ വകുപ്പിൽ കേസെടുത്തു.
കോഴിക്കോട് കല്ലായി സ്വദേശി അറക്കാൽ അഹമ്മദിനെതിരെയാണ് കേസെടുത്തത്.
പ്രതിഗൾഫിലാണുള്ളതെന്ന് വ്യക്തമായിട്ടുണ്ട്.
പരാതിക്കാരിയും പ്രതിയും നേരത്തെ കോഴിക്കോട് കോളേജിൽ ഒന്നിച്ച് പഠിച്ചിരുന്നു. ഈ സമയത്ത് ഒന്നിച്ചുള്ള ഫോട്ടോയിൽ യുവതിയുടെ ഫോട്ടോ മോർഫ് ചെയ്ത് അശ്ലീലമാക്കി യുവതിയുടെ കുടുംബ സുഹൃത്തിന് അയച്ചു കൊടുത്തെന്നാണ് പരാതി.
മുൻ സഹപാഠി നിരന്തരം ഫോൺ വിളിച്ച് ശല്യപ്പെടുത്തുന്നതിനാൽ പ്രതിയുടെ ഫോൺ നമ്പർ യുവതി ബ്ലോക്ക് ചെയ്തിരുന്നു. ഇതിൽ പ്രകോപിതനായായിരുന്നു പ്രതി ചിത്രം മോർഫ് ചെയ്ത് പ്രചരിപ്പിച്ചത്.
Reactions

Post a Comment

0 Comments