കാഞ്ഞങ്ങാട്: 2016ൽ പൊലീസ് രജിസ്റ്റർ ചെയ്ത പോക്സോ കേസിൽ കോടതി ജാമ്യം ലഭിച്ച ശേഷം ഒളിവിൽ പോയ പ്രതി വർഷങ്ങൾക്ക് ശേഷം പിടിയിലായി. കാഞ്ഞങ്ങാട് ഡിവൈഎസ്പിയുടെ പ്രത്യേക ഇന്റലിജൻസ് സ്ക്വാഡ് അംഗങ്ങളായ ശ്രീകാന്ത്, അജയൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ ആലുവയിൽ നിന്നും അതിസാഹസികമായി പിടികൂടിയത്.
പിലിക്കോട് മട്ളായിലെ കെ. ജയദേവൻ 49 ആണ് പിടിയിലായത്.
ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതി തിരുവനന്തപുരം, ആലുവ, എറണാകുളം തുടങ്ങിയ വിവിധ സ്ഥലങ്ങളിൽ സെക്യൂരിറ്റി ജീവനക്കാരനായും കൽപ്പണിക്കാരനായും വേഷം മാറി ജോലി ചെയ്തുവരികയായിരുന്നു. പൊലീസിന്റെ കണ്ണുവെട്ടിച്ച് ദീർഘകാലമായി ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെക്കുറിച്ച് രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് നടത്തിയ കൃത്യമായ നീക്കത്തിനൊടുവിലാണ് ആലുവയിൽ പിടിയിലായത്.
0 Comments