കുളിക്കാനിറങ്ങിയ
യുവാവിനെ പുഴയിൽ
കാണാതായി. വൈകിയും പുഴയിൽ തിരച്ചിൽ നടത്തിയെങ്കിലും യുവാവിനെ കണ്ടെത്താനായില്ല. തുടർന്ന് ഇന്നത്തേക്ക് തിരച്ചിൽ നിർത്തി. ബേഡഡുക്ക
പാണ്ടിക്കണ്ടം പുഴയിൽ ആണ് കാണാതായത്. മുന്നാട് മണ്ണടുക്കത്തെ മാധവന്റെ മകൻ
അർജുനനെ24യാണ് കാണാതായത്. ഇന്ന് ഉച്ചക്ക്
പയസ്വിനി പുഴയിൽ
പാണ്ടിക്കണ്ടം റെഗുലേറ്റം കം
ബ്രിഡ്ജിന് സമീപത്താണ് കാണാതായത്. വീട്ടിൽ നിന്നും അഞ്ച് കിലോമീറ്റർ അകലെയാണ് പുഴ.
കുറ്റിക്കോലിൽ നിന്ന്
ഫയർഫോഴ്സും കാസർകോട് നിന്ന് സ്‌കൂബ ടീമും തിരച്ചിൽ നടത്തിയെങ്കിലും ഫലമുണ്ടായില്ല.
0 Comments