Ticker

6/recent/ticker-posts

കാഞ്ഞങ്ങാട് റെയിൽവെ സ്റ്റേഷൻ റോഡിൽ ഒന്നര കിലോയോളം കഞ്ചാവുമായി യുവാവ് അറസ്റ്റിൽ

കാഞ്ഞങ്ങാട്:കാഞ്ഞങ്ങാട് റെയിൽവെ സ്റ്റേഷൻ റോഡിൽ നിന്നും ഒന്നര കിലോയോളം കഞ്ചാവുമായി യുവാവിനെ എക്സൈസ് ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തു. കഞ്ചാവ് കടത്തിയ സ്കൂട്ടർ കസ്റ്റഡിയി
ലെടുത്തു.
ഇ ഐ ,ഐ ബി യുടെ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ആയിരുന്നു പരിശോധന നടന്നത്. കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷനിൽ നിന്നും ബസ്റ്റാന്റ്ലേക്ക് പോകുന്ന റോഡിൽ  ആണ് പ്രതി അറസ്റ്റിലായത്. ഹോസ്ദുർഗ്  കുശാൽ നഗർ  മറുസു ക്വട്ടർസിൽ താമസിക്കുന്ന എം.ജെ. ഷംഷീർ 30 ആണ് പിടിയിലായത്.
  സ്കൂട്ടറിൽ 1.300കിലോ ഗ്രാം കഞ്ചാവ് കണ്ടെടുത്തു. ഹോസ്ദുർഗ് എക്സൈസ് സർക്കിൾ ഇൻസ്‌പെക്ടർ 
വി. വി. പ്രസന്നകുമാറിൻ്റെ നേതൃത്വത്തിലാണ് കഞ്ചാവ് പിടിച്ച് പ്രതിയെ അറസ്റ്റ് ചെയ്തത് .
  പാർട്ടിയിൽ ഇ ഐ , ഐ ബി  എക്സൈസ് ഇൻസ്‌പെക്ടർ കെ. സുബിൻരാജ്, അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർ ഗ്രേഡ് എ. വി. സുധീന്ദ്രൻ , പ്രിവന്റിവ് ഓഫീസർ മുഹമ്മദ്‌ കബീർ , ഹോസ്ദുർഗ് എക്സൈസ് സർക്കിൾ ഓഫീസിലെ അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർ  എം. രാജീവൻ,പ്രിവന്റ്റീവ് ഓഫീസർ മാരായ കെ. ഉണ്ണികൃഷ്ണൻ ,ജോസഫ് അഗസ്റ്റിൻ,പ്രിവന്റ്റീവ് ഓഫീസർ മാരായ പി. മനോജ്‌ , ടി.വി.
ഗീത  ,സിവിൽ എക്സൈസ് ഓഫീസർമാരായ ആർ.കെ. അരുൺ , എം .
ശ്യാംജിത്ത് , ടി.വി. അതുൽ  ,സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ മൈക്കിൾ ജോസഫ് എന്നിവരും ഉണ്ടായിരുന്നു.
Reactions

Post a Comment

0 Comments