Ticker

6/recent/ticker-posts

വിവരാവകാശ പ്രവർത്തകന് മർദ്ദനമേറ്റു, പഞ്ചായത്ത് പ്രസിഡൻറിനും വനിത സെക്രട്ടറിയടക്കം അഞ്ച് പേർക്കെതിരെ കേസ്

കാഞ്ഞങ്ങാട്:വിവരാവകാശ പ്രവർത്തകനെ മർദ്ദിച്ചെന്ന പരാതിയിൽ
പഞ്ചായത്ത് പ്രസിഡൻറിനും സെക്രട്ടറിക്കുമെതിരെ കേസ്. 5 പേർക്കെതിരെയാണ് പൊലീസ് കേസെടുത്തത്.
കാനത്തൂർ വീട്ടിയടുക്കത്തെ മണികണ്ഠൻ മങ്കലശ്ശേരി 49 യുടെ പരാതിയിൽ മുളിയാർ പഞ്ചായത്ത് പ്രസിഡൻ്റ് കെ.ബി.മുഹമ്മദ് കുഞ്ഞി, സെക്രട്ടറി പ്രേമലത മറ്റ് കണ്ടാലറിയാവുന്ന മൂന്ന് പേർക്കെതിരെയാണ് കേസ്.
കഴിഞ്ഞ ദിവസം മുളിയാർ പഞ്ചായത്ത് ഓഫീസിനടുത്ത് റോഡിൽ വച്ച് തടഞ്ഞു നിർത്തി പുറത്ത് അടിച്ച് അടിച്ച് പരിക്കേൽപ്പിച്ചെന്നാണ് പരാതി.
പഞ്ചായത്തിൻ്റെ ക്രമക്കേടുകൾ വിവരാവകാശം വഴി ചോദിച്ചതിലുള്ള വിരോധമാണ് മർദ്ദന കാരണമെന്ന്
 ആദൂർ പൊലീസ് റജിസ്ട്രർ ചെയ്ത പരാതിയിൽ പറയുന്നു.
Reactions

Post a Comment

0 Comments