Ticker

6/recent/ticker-posts

അനധികൃത ഖനന സ്ഥലത്ത് വിജിലൻസിൻ്റെ മിന്നൽ പരിശോധന

കാഞ്ഞങ്ങാട്:അനധികൃത ഖനന സ്ഥലത്ത് വിജിലൻസിൻ്റെ മിന്നൽ പരിശോധന. ഇന്ന് രാവിലെയാണ് വിജിലൻസ് ഉദ്യോഗസ്ഥർ പരിശോധനക്കെത്തിയത്.
കിനാണുർ കരിന്തളം പഞ്ചായത്തിലെ പരപ്പയിലാണ് വിജിലൻസിന്റെ മിന്നൽ പരിശോധന നടന്നത്.
ജിയോളജി പെർമിഷൻ അനുവദിച്ച സ്ഥലത്ത് കൂടാതെ  അതിനോട് ചേർന്ന് മറ്റു സ്ഥലങ്ങളിലും അനധികൃത ഖനനം  നടത്തുന്നു വെന്ന് വിജിലൻസിനു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ആയിരുന്നു പരിശോധനയെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
വിജിലൻസ് ഡി.വൈ. എസ്.പി വിശ്വംബരന്റെ നിർദേശത്തിന്റെ അടിസ്ഥാനത്തിൽ വിജിലൻസ് ഇൻസ്‌പെക്ടർ ശ്രീദാസൻ്റെ നേതൃത്വത്തിലായിരുന്നു പരിശോധന. സംഘത്തിൽ എ.എസ്.ഐ  ജയചന്ദ്രൻ ഒളവറ, സീനിയർ സിവിൽ ഓഫീസർ കെ.വി. ജയൻ , ഷീബ,  സിവിൽ ഓഫീസർ രാഹുൽ, വിജേഷ് എന്നിവരും ഉണ്ടായിരുന്നു.
Reactions

Post a Comment

0 Comments