യുവതി കശുമാവിൻ തോട്ടത്തിൽ വിഷം കഴിച്ച് മരിച്ച നിലയിൽ
November 04, 2026
കാഞ്ഞങ്ങാട്:യുവതിയെ കശുമാവിൻ തോട്ടത്തിൽ വിഷം കഴിച്ച് മരിച്ച നിലയിൽ കണ്ടെത്തി. ഇന്ന് ഉച്ചക്ക് 12 മണിയോടെയാണ് കണ്ടത്. ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു.
ആദൂർ പൊലീസ് സ്റ്റേഷൻ പരിധിയിൽ ബേഗത്തടുക്കയിലെ സുന്ദരൻ്റെ ഭാര്യ ബേബി 46 യാണ് മരിച്ചത്.
ജോലി ചെയ്യുന്ന അംഗനവാടിയുടെ തൊട്ടടുത്തുള്ള പ്ലാൻ്റേഷൻ തോട്ടത്തിലാണ് മരിച്ച നിലയിൽ കണ്ടത്.
ഇന്ന് രാവിലെ 8.45 മണിക്ക് ശേഷം കാണാനില്ലായിരുന്നു.
0 Comments