Ticker

6/recent/ticker-posts

ബേഡകത്ത് സ്ത്രീയുടെ കഴുത്തിൽ നിന്നും മാല പൊട്ടിച്ച പള്ളിക്കര സ്വദേശി അറസ്റ്റിൽ

കാഞ്ഞങ്ങാട്: മാലപൊട്ടിക്കലും വധശ്രമവും ഉൾപ്പെടെ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ പിടികിട്ടാപ്പുള്ളിയെ ബേഡകം പൊലീസ് എറണാകുളത്തുനിന്ന് സാഹസികമായി പിടികൂടി. കോട്ടക്കുന്ന് പള്ളിക്കര സ്വദേശി  അറാഫത്ത് ആണ് പൊലീസിന്റെ വലയിലായത്. എറണാകുളം ജില്ലയിലെ കളമശ്ശേരിയിൽ നിന്നാണ് അന്വേഷണ സംഘം  കസ്റ്റഡിയിലെടുത്തത്.
2011 മേയ് 18-ന് ബേഡകം ചെമ്പക്കാട് വെച്ച് ജോലി കഴിഞ്ഞ് റോഡിലൂടെ നടന്നുപോവുകയായിരുന്ന സ്ത്രീയുടെ കഴുത്തിൽനിന്ന് രണ്ടേമുക്കാൽ പവൻ വരുന്ന സ്വർണ താലിമാല ബൈക്കിലെത്തി കവർന്ന കേസിലാണ്  വാറണ്ടുള്ളത്. മാല പിടിച്ചുപറിക്കുന്നതിനിടയിലുണ്ടായ പിടിവലിയിൽ പരാതിക്കാരിയുടെ കഴുത്തിന് സാരമായി പരിക്കേറ്റിരുന്നു. തുടർന്ന് ബേഡകം പൊലീസ്  റജിസ്റ്റർ ചെയ്ത കേസിൽ കോടതിയിൽ ഹാജരാകാതെ മുങ്ങിനടന്ന പ്രതിയെ കാസർകോട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിക്കുകയായിരുന്നു.  കാസർകോട് പൊലീസ് സ്റ്റേഷനിൽ ഒരു വധശ്രമക്കേസും നിലവിലുണ്ട്.
ബേഡകം എസ്.എച്ച്.ഒ കെ . അജിതയുടെ നിർദ്ദേശപ്രകാരം സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ രജീഷ് താരംതട്ട, ഷഫീഖ്, സിവിൽ പൊലീസ് ഓഫീസർ സന്ദീപ്  എന്നിവരടങ്ങിയ പ്രത്യേക അന്വേഷണ സംഘമാണ് രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കളമശ്ശേരിയിലെത്തി പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Reactions

Post a Comment

0 Comments