നാല് പൊലീസ് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റു.
ഇന്ന് പുലർച്ചെ 1.15 ന് ദേശീയ പാതയിൽ
കുമ്പള പൊലീസ് സ്റ്റേഷൻ പരിധിയിലെ ഷിറിയയിലാണ് അപകടം. ഹൈവേ പൊലീസ് പെട്രോളിംഗ് സ്കോർപിയോ വാഹനം മംഗലാപുരം ഭാഗത്ത് നിന്ന് കാസർകോട് ഭാഗത്തേക്ക് പെട്രോളിങ് നടത്തി വരുന്നതിനിടെ അതേ ഭാഗത്ത് നിന്നും വന്ന കാർ പൊലീസ് വാഹനത്തിന്റെ പിന്നിൽ ഇടിക്കുകയായിരുന്നു.
കാറും പൊലീസ് വാഹനവും തകർന്നു. കാറിൽ ഡ്രൈവർ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഹൈവേ പെട്രോളിങ് വാഹനത്തിൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന കാസർകോട് ട്രാഫിക് എസ്. ഐ കെ. എ. രാഘവൻ , സിവിൽ പൊലീസ് ഓഫീസർമാരായ നിഖിൽ മനു, എ.കെ. ബിനു, ഇ.ടി.എസ്. സുഭാഷ് ചന്ദ്രബോസ് എന്നിവർക്കാണ് പരിക്ക്.
0 Comments