Ticker

6/recent/ticker-posts

ഈ മഴക്കാലത്ത് കാഞ്ഞങ്ങാട് ഫോറസ്റ്റ് ഉദ്യോഗസ്ഥർ വീടുകളിൽ കണ്ടെത്തിയത് 200 ലേറെ പെരുമ്പാമ്പുകളെ

കാഞ്ഞങ്ങാട്: മഴക്കാലത്ത് മുൻ പൊങ്ങുമില്ലാത്ത രീതിയിൽ പെരുമ്പാമ്പുകൾ കൂട്ടത്തോടെ വീടുകളിലെത്തുകയാണ്. മെയ് മാസം മഴ ആരംഭം തൊട്ട് ഇന്നലെ വരെ 200 ലേറെ പെരുമ്പാമ്പുകളെ വീടുകളിൽ നിന്നും പിടികൂടിയിട്ടുണ്ടെന് കാഞ്ഞങ്ങാട് ഫോറസ്റ്റ് റെയിഞ്ച് ഓഫീസർ കെ.അഷറഫ് പറഞ്ഞു. ഹൊസ്ദുർഗ് ,വെള്ളരിക്കുണ്ട് താലൂക്കുകളിലെ വിവിധ പ്രദേശങ്ങളിൽ നിന്നാണ് ഇത്രയേറെ പെരുമ്പാമ്പുകളെ പിടികൂടിയത്. കോഴിക്കൂടുകളിൽ നിന്നുമാണ് ഏറെയും പിടികൂടിയത്.മാളത്തിൽ വെള്ളം കയറുകയും ഭക്ഷണം കിട്ടാതാകുന്നതോടെ പെരുമ്പാമ്പുകൾ പുറത്ത് ചാടുന്നു.തീറ്റ ലഭിച്ചു കഴിഞ്ഞാൽ ചൂടേറ്റ് കോഴിക്കുടിൽ ഉറങ്ങി പോകാറാണ് പതിവെന്ന് വനപാലകർ പറഞ്ഞു. 100 മുതൽ 200 കിലോ ഭാരമുള്ള പെരുമ്പാമ്പുകളെ വരെ കഴിഞ്ഞ ദിവസങ്ങളിൽ പിടികൂടിയിട്ടുണ്ട്.വ്യാഴാഴ്ച നീലേശ്വരം, ചായ്യോം ഭാഗത്ത് നാല് പെരുമ്പാമ്പുകളെ കണ്ടെത്തി പിടികൂടി. കുട്ടിലാക്കി ചെമ്മട്ടംവയലിലെ റെയിഞ്ച് ഓഫിസിലെത്തിച്ച ശേഷം റാണിപുരം, പാണത്തൂർ, കോട്ടഞ്ചേരി ഉൾപ്പെടെ വനത്തിൽ ഉപേക്ഷിക്കാറാണ് പതിവ്.സ്ക്കൂളുകളിലും വീടുകളിലും മഴക്കാലത്ത് വ്യാപകമായി പരുന്ത് ,ഉൾപ്പെടെ പക്ഷികളെത്തുന്നുണ്ട് ഇവയെ പിടികൂടി വനപാലകർ കാട്ടിൽ ഉപേക്ഷിക്കും.വിദ്യാലയങ്ങളിൽ കാണാറുള്ള മരപ്പട്ടികളെയും പിടികൂടിയിട്ടുണ്ട്. വിഷപാമ്പുകൾ മഴക്കാലത്ത് ധാരാളമായി വീട്ടിൽ കണ്ട് വരുന്നതായി ഉദ്യോഗസ്ഥർ പറഞ്ഞു. വീട്ടുകാർ സൂക്ഷ്മത പാലിക്കണം.പാമ്പുകളെ കണ്ടാൽ വിവരം അറിയിക്കണം. പരിശീലനം ലഭിച്ച പാമ്പ് പിടുത്തക്കാർ കാഞ്ഞങ്ങാട് സെക്ഷന് കീഴിലുണ്ടെന്ന് ഫോറസ്റ്റ് ഓഫിസർ അറിയിച്ചു.


പടം :കഴിഞ്ഞ ദിവസം പിടികൂടിയ പെരുമ്പാമ്പുകളിൽ ഒന്ന്
Reactions

Post a Comment

0 Comments