Ticker

6/recent/ticker-posts

സെൽഫിയെടുത്ത യുവതി ഡോക്ടറുടെ 45 ലക്ഷം രൂപ തട്ടി

കാഞ്ഞങ്ങാട് :സെൽഫിയെടുത്ത
 യുവതി ബ്ലാക്ക് മെയിൽ ചെയ്ത് ഡോക്ടറിൽ നിന്നും 45 
ലക്ഷം രൂപ തട്ടിയെടുത്തു. കോടതി നിർദ്ദേശപ്രകാരം സംഭവത്തിൽ ഭർതൃമതിയായ യുവതി ഉൾപ്പെടെ രണ്ട് പേർക്കെതിരെ മേൽപ്പറമ്പ പൊലീസ് കേസെടുത്തു. ശിശുരോഗ വിദഗ്ധൻ വിദ്യാനഗർ ഗവ. കോളേജിന് സമീപത്തെ ഡോ. അദ്റാമ57 യുടെ പരാതിയിൽ മേൽപ്പറമ്പ ഉഡുപ്പി ഹോട്ടലിന് സമീപത്തെ റഹ്മത്തുല്ലയുടെ ഭാര്യ ഖദീജ ത്ത് റിഷ് ഹാന 35 , അബ്ദുള്ള എന്നിവർക്കെതിരെയാണ് കേസ്. 2023 ആഗസ്റ്റ് 20 ന് ഫോൺ മുഖാന്തിരം യുവതി പരിചയപ്പെടുകയായിരുന്നുവെന്ന് ശിശുരോഗ വിദഗ്ധൻ പറയുന്നു. തുടർന്ന് യുവതി നേരിട്ടും അല്ലാതെയും പരിചയം ദൃഡമാക്കി. സെപ്തംബർ 22 ന് കൈ നോത്ത് റോഡിലുള്ള ഉഡുപ്പി ഹോട്ടലിൽ വെച്ച് നേരിട്ട് കണ്ടപ്പോൾ സെൽഫി എടുത്തു. പിന്നീട് രണ്ട് പ്രതികളും ചേർന്ന് ബ്ലാക്ക് മെയിൽ ചെയ്ത് 
ഫോട്ടോ കാണിച്ച്പലതവണ കളിലായി 45 ലക്ഷത്തോളം രൂപ തട്ടിയെടുത്തു മാനസികമായി പീഡിപ്പിക്കുന്നുവെന്നാണ് ഡോക്ടറുടെ പരാതി. ഹോസ്ദുർഗ് മജിസ്ട്രേറ്റ് കോടതി നിർദ്ദേശപ്രകാരമാണ് കേസ്.
Reactions

Post a Comment

0 Comments