പൊലീസ് സംഘത്തെ
ആക്രമിച്ചു. എസ് ഐക്കും സിവിൽ പൊലീസ് ഓഫീസർക്കും പരിക്കേറ്റു. ഹോസ്ദുർഗ് സ്റ്റേഷനിലെ പ്രൊബേഷണൽ എസ്.ഐ കെ. വി. ജിതിൻ, സിവിൽ പൊലീസ് ഓഫീസർ അജീഷ് കുമാറിനു മാണ് പരിക്കേറ്റത്. സംഭവത്തിൽ ആലയിലെ സി. കെ. മോഹൻ കുമാറിനെതിരെ 53 ഹോസ്ദുർഗ് പൊലീസ് കേസെടുത്തു. ഇന്നലെ രാത്രി അലാമിപ്പള്ളി കൂളിയങ്കാൽ റോഡിലാണ് സംഭവം. എസ്. ഐ വി .മോഹനൻ്റെ നേതൃത്വത്തിൽ വാഹന പരിശോധന നടത്തുകയായിരുന്നു. മദ്യലഹരിയിൽ സ്കൂട്ടർ ഓടിച്ചു വന്ന മോഹൻ കുമാറിനെ അറസ്റ്റ് ചെയ്യാൻ ശ്രമിച്ചപ്പോൾ ആക്രമിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. പൊലീസ് യൂണിഫോം കുത്തിപ്പിടിച്ചു.
0 Comments