Ticker

6/recent/ticker-posts

സഹോദരിക്ക് പിന്നാലെ കരൾ സംബന്ധമായ അസുഖത്തെ തുടർന്ന് ആറ് വയസുകാരൻ മരിച്ചു

നീലേശ്വരം :സഹോദരിക്ക് പിന്നാലെ കരൾ സംബന്ധമായ അസുഖത്തെ തുടർന്ന് ആറ് വയസുകാരൻ മരിച്ചു. ഭാരിച്ച ചികിൽസ നടത്തിയിട്ടും പൊന്നുമോൻ്റെ ജീവൻ രക്ഷിക്കാൻ കുടുംബത്തിനായില്ല.
 കൊല്ലമ്പാറ കിളിയളം തൊട്ടിയിലെ പി. നിഷാദിന്റെയും മുഹ്സിനയുടെയും മകൻ സയാൻ ആണ് മരിച്ചത്. കണ്ണൂർ ആശുപത്രിയിലാണ് മരണം. വിദേശത്തായിരുന്ന പിതാവ് മകൻ്റെ രോഗ വിവരമറിഞ്ഞ് കഴിയുന്ന ചികിൽസകളെല്ലാം നടത്തിയെങ്കിലും സയാനെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ട് വരാനായില്ല. ഖബറടക്കം നടന്നു.
സഹോദരി സിയ മോൾ മൂന്ന് വർഷം മുൻപ് ഇതേ അസുഖം മൂലം നിര്യാതയായിരുന്നു. 
 ഇസ മറ്റൊരു സഹോദരി.

Reactions

Post a Comment

0 Comments