കാസർകോട്: കെ.എസ്.ആർ.ടി.സി
ബസിൽ കൊണ്ട് വരികയായിരുന്ന പത്ത് കിലോ പാൻമസാല പാക്കറ്റുകളുമായി ഒരാളെ എക്സൈസ് സംഘം പിടികൂടി. ഇന്ന് രാവിലെ മഞ്ചേശ്വരം എക്സൈസ് ചെക് പോസ്റ്റിൽ നടത്തിയ വാഹന പരിശോധനയിൽ കർണാടക കെ.എസ്.ആർ.ടി.സിയിൽ നിന്നും പുകയില ഉല്പന്നം കണ്ടെത്തുകയായിരുന്നു. ഒഡീഷ സ്വദേശി റോമാകാന്തിനെ കസ്റ്റഡിയിലെ ടുത്തു പിഴ ഈടാക്കി. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ സുനീഷ്മോൻ , പ്രിവെന്റീവ് ഓഫീസര്‍ എം.വി. ജിജിന്‍, ഗ്രേഡ് പ്രിവെന്റീവ് ഓഫീസര്‍മാരായ വിജയന്‍, ബാബുരാജ്, സിവില്‍ എക്‌സൈസ് ഓഫീസര്‍ രാഹുല്‍ എന്നിവര്‍ ചേര്‍ന്നാണ് പിടികൂടിയത്.
0 Comments