Ticker

6/recent/ticker-posts

റോഡിൽ നിന്നും കളഞ്ഞു കിട്ടിയ 11000 രൂപ തിരിച്ചു നൽകി വിദ്യാർത്ഥികൾ മാതൃകയായി

കാഞ്ഞങ്ങാട്: റോഡിൽ നിന്നും കളഞ്ഞു കിട്ടിയ 11000 രൂപ തിരിച്ചു നൽകി സ്കൂൾ വിദ്യാർത്ഥികൾ മാതൃകയായി.
പുല്ലൂർ
ചാലിങ്കൽ സ്വദേശിയായ കോട്ടച്ചേരിയിൽ ഇല കച്ചവടം നടത്തുന്ന  കൃഷ്ണൻ്റെ 11000 രൂപ ഇന്ന് രാവിലെ കോട്ടച്ചേരി അരയാൽ തറയിൽ നഷ്ടപ്പെട്ടതാണ്.  രാവണീശ്വരം കോട്ടിലങ്ങാട് സ്വദേശികളായ  രാവണേശ്വരം ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥികളായ പ്രത്യുഷ് പ്രസാദ്, കെ.കെ.
അദ്വൈത് എന്നിവർക്കാണ് തുക കിട്ടിയത്. ഉടൻതന്നെ തൊട്ടടുത്തുണ്ടായ ഹോം ഗാർഡ് നളിനാദരനെ ഏൽപ്പിക്കുകയും നളിനാദരൻ പൊലീസ് സ്റ്റേഷനിൽ ഏൽപ്പിക്കുകയും ചെയ്തു. സ്റ്റേഷനിൽ എത്തിയ കൃഷ്ണൻ വിദ്യാർത്ഥികളിൽ നിന്നും നിന്നും തുക ഏറ്റുവാങ്ങി.
Reactions

Post a Comment

0 Comments