Ticker

6/recent/ticker-posts

ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന നാല് യുവാക്കളെ ആക്രമിച്ചു 4 പേർക്കെതിരെ കേസ്

കാഞ്ഞങ്ങാട് : കാരണമൊന്നുമില്ലാതെ മോട്ടോർബൈക്കിൽ സഞ്ചരിക്കുകയായിരുന്ന നാല് യുവാക്കളെ ആക്രമിച്ചെന്ന പരാതിയിൽ 4 പേർക്കെതിരെ ഹോസ്ദുർഗ് പൊലീസ് കേസെടുത്തു. പടന്നക്കാട് ഐഡിയൽ സ്കൂൾ പരിസരത്ത് കഴിഞ്ഞ ദിവസം ആക്രമിച്ചെന്നാണ് പരാതി. മുറിയനാവിയിലെ എ.കെ. മുഹമ്മദ് അലിയാർ 22,മിദിൽലാജ് 20, നദീർ 21, മർസൂഖ് 20 എന്നിവർക്കാണ് പരിക്കേറ്റത്. ഇവരുടെ പരാതിയിൽ അൻസീഫ്, ഇസ്മയിൽ, ആദർശ്, റബീഹ്എന്നിവർക്കെതിരെയാണ് കേസ്. വീട്ടിലേക്ക് പോകവെ തടഞ്ഞ് നിർത്തി ഇരുമ്പ് ചെയിൻ കൊണ്ടും കൈ കൊണ്ടൂം പരിക്കേൽപ്പിച്ചെന്നാണ് കേസ്.
Reactions

Post a Comment

0 Comments