Ticker

6/recent/ticker-posts

കുണ്ടംകുഴിയിൽ വൻ തീപിടുത്തം കെട്ടിടം ഉൾപ്പെടെ ഹാർഡ് വേഴ്സ് കട കത്തി നശിച്ചു കോടികളുടെ നഷ്ടം പെട്ടിക്കടക്ക് തീ പടർന്ന് ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചു

കാഞ്ഞങ്ങാട് : കുണ്ടംകുഴിയിൽ വൻ തീടുത്തം. കടപൂർണമായും കത്തിയമർന്നു. ഒരാൾക്ക് സാരമായി പൊള്ളലേറ്റു.
കുണ്ടംകുഴി പഞ്ചലിംഗേശ്വര ക്ഷേത്രം റോഡിൽ പ്രവർത്തിക്കുന്ന ശിവഗംഗ ഹാർഡ് വേഴ്‌സിനാണ് ഇന്ന് ഉച്ചയോടെ തീ പിടിച്ചത്.  
ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചതായും സംശയമുണ്ട്. ഒരാൾക്ക് പരിക്കേറ്റു. തയ്യൽ തൊഴിലാളി പുരുഷോത്തമനാണ് പൊള്ളലേറ്റത് .
ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുറ്റിക്കോൽ ഫയർഫോഴ്‌സും ബേഡകം പൊലീസും നാട്ടുകാരും തീ അണക്കുന്നു. കടയിലെ  വെൽഡിംഗ് ജോലിക്കിടെയാണ് അപകടമെന്നാണ് പ്രാഥമിക വിവരം. പെയിന്റ്, തിന്നർ അടക്കം  കത്തിയത് തീ കൂടുതൽ ആളിപടരാനിടയാക്കി . വൻ നാശനഷ്ടമുണ്ട്. ആകാശം മുട്ടെ പുക പടലം ഉയർന്നു. കോടികളുടെ നഷ്ട്
കണക്കാക്കുന്നു. കുണ്ടംകുഴിയിലെ ഗോപാലൻ്റെ ഉടമസ്ഥയിലുള്ളതാണ് കട. തൊട്ടടുത്ത പെട്ടികടയിലേക്ക് തീ പടർന്ന് പെട്ടിക്കടയിലെ ഗ്യസ്
സിലിണ്ടർ പൊട്ടിത്തെറിച്ചു. ഇതിലാണ് ഒരാൾക്ക് പരിക്കേറ്റത്. രാമൻ്റെ പെട്ടികടക്കാണ് തീ പിടിച്ചത്. കുണ്ടംകുഴിയിലെ വലിയ കടകളിലൊന്നാണ് തീ പിടിച്ച ഹാർഡ് വേഴ്സ്
ഷോപ്പ്.

Reactions

Post a Comment

0 Comments