കാസർകോട്:കാറിൽ നിന്നും പൊലീസ് പതിനേഴായിരം പാക്കറ്റ് പാൻ മസാലകൾ പിടികൂടി. മുട്ടത്തോടി ഹിദായത്ത് നഗറിലെ ടി.എം. അബൂബക്കർ സിദ്ദീഖിനെതിരെ 34 കാസർകോട് പൊലീസ് കേസെടുത്തു. കുന്നിൽ നീർച്ചാലിൽ നിന്നുമാണ് ലഹരി വസ്തുക്കൾ പിടികൂടിയത്. ഒന്നര ലക്ഷത്തോളം രൂപ വില വരുന്ന ലഹരി വസ്തുക്കളാണ് പിടിച്ചത്.
0 Comments