കാഞ്ഞങ്ങാട് :ജാമ്യത്തിലിറങ്ങിയ പ്രതിയെ വീണ്ടും കഞ്ചാവുമായി പൊലീസ് പിടികൂടി. നിരവധി കേസിൽ പെട്ട പ്രതിയാണ് വീണ്ടും പൊലീസിൻ്റെ പിടിയിലായത്. 180ഗ്രാം കഞ്ചാവ് പ്രതിയിൽ നിന്നും പാെലീസ് കണ്ടെടുത്തു. പടന്ന ആലക്കാലിലെ ടി.എസ്. റത്തീഖാണ് 52 പിടിയിലായത്. വടക്കേ പുറത്ത് നിന്നും ഇന്നലെ രാത്രിയാണ് പിടികൂടിയത്. ചന്തേര ഇൻസ്പെക്ടർ കെ. പ്രശാന്തിൻ്റെ നേതൃത്വത്തിൽ പിടികൂടുകയായിരുന്നു. കവറിലാക്കി കൊണ്ട് പോകുന്നതിനിടെയാണ് പിടികൂടിയത്. കഞ്ചാവ് കേസിൽ റിമാൻ്റിലായി രണ്ട് മാസം മുൻപ് ജാമ്യത്തിലിറങ്ങിയതായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
0 Comments