കാസർകോട്:വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന രണ്ട് മോട്ടോർ ബൈക്കുകൾ കത്തി നശിച്ച നിലയിൽ കണ്ടെത്തി. സഹോദരങ്ങളുടെ ബൈക്കുകളാണ് ഒരു മിച്ച് കത്തി നശിച്ചത്. മധൂർ പന്നിപ്പാറ ഹിദായത്ത് നഗർ ന്യൂ കോപ്പയിലെ സി.എച്ച്. നൂറുദ്ദീൻ്റെ മക്കളുടെ ഇരുചക്ര വാഹനങ്ങളാണ് കത്തി നശിച്ചത്. വീട്ടുമുറ്റത്ത് മഴ കൊള്ളാതിരിക്കാൻ പ്ലാസ്റ്റിക് ഷീറ്റ് കൊണ്ട് മൂടി വെച്ച സ്ഥലത്താണ് കത്തി നശിച്ചത്. നൂറുദ്ദീൻ നൽകിയ പരാതിയിൽ വിദ്യാനഗർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
0 Comments