Ticker

6/recent/ticker-posts

മാവുങ്കാലിലെ വെള്ള പൊക്കം കരാറുകാരുടെ വാഹനങ്ങൾ തടഞ്ഞ് നാട്ടുകാർ

കാഞ്ഞങ്ങാട് :മാവുങ്കാലിലെ രൂക്ഷമായ വെള്ള കെട്ടിൽ പ്രതിഷേധിച്ച് കരാറുകാരുടെ വാഹനങ്ങൾ നാട്ടുകാർ തടഞ്ഞു. ഇന്ന് രാവിലെയാണ് ജോലിസ്ഥലത്തെ വാഹനങ്ങൾ നാട്ടുകാരും ബി.ജെ.പി പ്രവർത്തകരും തടഞ്ഞത്. വിവരമറിഞ്ഞ് ഹോസ്ദുർഗ് പൊലീസ് സ്ഥലത്തെത്തി. കരാറുകാരുമായി ബന്ധപ്പെട്ടവരോട് ചർച്ച നടത്തി. കഴിഞ്ഞ ദിവസം ടൗണിലുള്ള നിരവധി കടകളിൽ വെള്ളം കയറിയിരുന്നു. ഓവ്
ചാലില്ലാത്തതാണ് പ്രതിസന്ധിക്ക് കാരണം. മേൽപാലത്തിന് മുകളിൽ നിന്നും വെള്ളം മുഴുവൻ മാവുങ്കാൽ ടൗണിലേക്ക് ഒഴുക്കി വിടുന്നതും വെള്ള പൊക്കത്തിന് കാരണമാകുന്നു.
Reactions

Post a Comment

0 Comments