കാഞ്ഞങ്ങാട് :ഒറ്റ നമ്പർ ലോട്ടറി ചൂതാട്ടം നടത്തുന്നതിനിടെ അര ലക്ഷം രൂപയുമായി യുവാവ് അറസ്റ്റിൽ. പള്ളിക്കര ചൂതാട്ട സംഘത്തിലെ ഒരാൾ കൂടി പൊലീസ് പിടിയിലായി. പൂച്ചക്കാട് തൊട്ടിയിലെ റഷീദ് ആണ് പിടിയിലായത്. പ്രതിയെ ഹോസ്ദുർഗ് മജിസ്ട്രേറ്റ് കോടതി റിമാൻഡ് ചെയ്തു. കേസിൽ എം. മൊയ്തുവിനെ നേരത്തെ അറസ്റ്റ് ചെയ്ത് റി മാൻ്റിലാണ്. പ്രതികളുടെ മൊബൈൽ ഫോണുകളും പൊലീസ് കസ്റ്റഡിയിലാണ്. വിദ്യാനഗർ പൊലീസ് അരലക്ഷത്തിലേറെ രൂപയുമായി ഒറ്റ നമ്പർ ലോട്ടറി ചൂതാട്ടക്കാരനെ അറസ്റ്റ് ചെയ്തു. പാറക്കട്ടയിലെ അക്ഷയ് 27 ആണ് അറസ്റ്റിലായത്. ഉളിയത്തടുക്കയിൽ നിന്നുമാണ് അറസ്റ്റ് ചെയ്തത്. 5070 രൂപയും മൊബൈൽ ഫോണും പിടിച്ചു.
0 Comments