Ticker

6/recent/ticker-posts

പിടിവീഴാതിരിക്കാൻ ഇടപാട് ഗൂഗിൾ പേ വഴി, വിജിലൻസ് നടത്തിയ വെള്ളരിക്കുണ്ട് ആർ.ടി.ഒ ഓഫീസ് റെയിഡിൽ കണ്ടെത്തിയത് 266 300 രൂപ, കാസർകോട് പണം പിടിച്ചത് ഏജൻ്മാരിൽ നിന്നും കാഞ്ഞങ്ങാട്ട് അനധികൃതമായി സൂക്ഷിച്ച രേഖ കണ്ടെത്തി

കാഞ്ഞങ്ങാട് :പിടിവീഴാതിരിക്കാൻ ഇടപാട് ഗൂഗിൾ പേ വഴി നടത്തിയിട്ടും രക്ഷയായില്ല.
 വിജിലൻസ് നടത്തിയ വെള്ളരിക്കുണ്ട് ആർ.ടി.ഒ ഓഫീസ് റെയിഡിൽ  255 200 രൂപ ഗൂഗിൾ പേ വഴി ഇടപാട് നടത്തിയതായി കണ്ടെത്തി. മ
റ്റൊരു ഗൂഗിൾ പേ അകൗണ്ട് വഴി 11100 രൂപയുടെ ഇടപാടും കണ്ടെത്തി. കുറ്റക്കാരായ ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കാൻ വിജിലൻസ് ഡയറക്ടർക്ക് റിപ്പോർട്ട് നൽകിയതായി കാസർകോട് വിജിലൻസ് ഡി.വൈ.എസ്.പി വി . ഉണ്ണികൃഷ്ണൻ ഉത്തരമലബാറിനോട് പറഞ്ഞു.
കാസർകോട്‌ ആർടിഒ ഓഫീസിൽ നടത്തിയ പരിശോധനയിൽ 21,020 രൂപയും രേഖകളും ഏജന്റുമാരിൽനിന്നും കണ്ടെത്തി. കാഞ്ഞങ്ങാട്ആർടിഒ ഓഫീസിൽനിന്നും ഹിയറിങ് കഴിഞ്ഞ അപേക്ഷകൾ ഓഫീസിൽ സൂക്ഷിച്ചതായും കണ്ടെത്തി.
 വെള്ളരിക്കുണ്ട് ആർടിഒ ഓഫീസിൽ
ഉദ്യോഗസ്ഥരുടെ അക്കൗണ്ടിലേക്ക് വൻ തുകകൾ അയച്ചുകൊടുത്തതായാണ് കണ്ടെത്തൽ. സീനിയർ ക്ലർക്കി
ൻ്റെയും അകൗണ്ടൻ്റിൻ്റെയും
ഗൂഗിൾ പേ വഴി നടന്ന ഇടപാടുകളാണ് കണ്ടെത്തിയത്.
 സംസ്ഥാന വ്യാപകമായി വിജിലൻസ് 
നടത്തിയ "ഓപ്പറേഷൻ വീൽസ്' പരിശോധനയുടെ ഭാഗമായാണ് ജില്ലയിലും പരിശോധന നടത്തിയത്‌. ഡിവൈഎസ്‌പി വി . ഉണ്ണികൃഷണൻ
കാസർകോട്ടും കോഴിക്കോട്‌ എൻആർകെ ഇൻസ്‌പെക്ടർ വിനോദ്ചന്ദ്രൻ കാഞ്ഞങ്ങാടും ഇൻസ്‌പെക്ടർ പി. നാരായണൻ വെള്ളരിക്കുണ്ടിലും പരിശോധനക്ക് നേതൃത്വം നൽകി. കൂടുതൽ അന്വേഷണം തുടരുന്നതായി വിജിലൻസ് ഉദ്യോഗസ്ഥർ പറഞ്ഞു.
Reactions

Post a Comment

0 Comments