കാഞ്ഞങ്ങാട് :പത്താം ക്ലാസുകാരി പ്രസവിച്ച സംഭവത്തിൽ ഡി.എൻ.എ പരിശോധന. രക്തസാമ്പിളുകൾ ഡിഎൻഎ പരിശോധനക്കയച്ചു. പ്രതിയെ തിരിച്ചറിയാനാണ് പൊലീസ് ഡി. എൻ. എ പരിശോധനക്ക് നടപടി സ്വീകരിച്ചത്. കുഞ്ഞിൻ്റെയും സംശയിക്കുന്നവരുടെയും രക്തസാമ്പിളുകൾ പരിശോധിക്കും.കേസിൽ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഹോസ്ദുർഗ് പൊലീസ് സ്റ്റേഷൻ പരിധിയിലെ 15 കാരിയാണ് കഴിഞ്ഞ ദിവസം പ്രസവിച്ചത്. വീട്ടിൽ പ്രസവിച്ചതിനെ തുടർന്ന് രക്തസ്രാവമുണ്ടായി വിദ്യാർത്ഥിനിയെ യും പെൺകുഞ്ഞിനെയും ബന്ധുക്കൾ കാഞ്ഞങ്ങാട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. ആശുപത്രി അധികൃൽ വിവരം പൊലീസിൽ അറിയിക്കുകയായിരുന്നു. വിദ്യാർത്ഥിനിയിൽ നിന്നും മൊഴിയെടുക്കാൻ കഴിയാതെ വന്നതോടെ മാതാവിൻ്റെ മൊഴിയിൽ ഹോസ്ദുർഗ് പൊലീസ് പോക്സോ പ്രകാരം കേസെടുത്തു. കേസിൽ ആരെയും പ്രതി ചേർത്തിട്ടില്ല. ഡി. എൻ. എ ഫലം കിട്ടിയ ശേഷം കേസിൽ പ്രതി ചേർത്ത് അറസ്റ്റ് നടപടികളിലേക്ക് കടക്കാമെന്നാണ് പൊലീസ് കരുതുന്നത്. ഇൻസ്പെക്ടർ പി. അജിത് കുമാറിൻ്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്. ഇന്നലെയാണ് ഡി.എൻ എ പരിശോധനക്കയച്ചത്. അതീവ ഗൗരവമുള്ള കേസായതിനാൽ പ്രതിയെ നൂറ് ശതമാനം ഉറപ്പാക്കിയ ശേഷം മാത്രമെ അറസ്റ്റ് നടപടികളിലേക്ക് കടക്കാൻ സാധ്യതയുള്ളൂ. ഡി. എൻ. എ ഫലം ലഭിക്കുന്നതോടെ പ്രതിയെ തിരിച്ചറിയാനാവും.
0 Comments