Ticker

6/recent/ticker-posts

മയക്ക് മരുന്ന് കേസുകളിൽ യുവാവ് അറസ്റ്റിൽ ഒരു വർഷം പൂജപ്പുര സെൻട്രൽ ജയിലിൽ അടക്കും

കാസർകോട്:മയക്ക് മരുന്ന് കേസുകളിൽ പ്രതിയായ യുവാവ് അറസ്റ്റിൽ. പ്രതിയെ ഒരു വർഷം പൂജപ്പുര സെൻട്രൽ ജയിലിൽ അടക്കും.
 ചെങ്കള ബാലടുക്ക സ്വദേശി മുഹമ്മദ് സലീലി 41നെ അറസ്റ്റ് ചെയ്തു. വിദ്യാനഗർ ബദിയടുക്ക പൊലീസ് സ്റ്റേഷനുകളിലായി മയക്കുമരുന്ന് കേസുകളിൽ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. സംസ്ഥാന സർക്കാർ ഒരു വർഷത്തേക്ക് തടവിൽ പാർപ്പിക്കാൻ ഉത്തരവിട്ട യുവാവിനെ പൂജപ്പുര സെൻട്രൽ ജയിലിലേക്ക് മാറ്റും. ബദിയടുക്ക പൊലീസ് സ്റ്റേഷനിൽ  83 .89 ഗ്രാം എം.ഡി.എം.എ വിൽപനക്കായി കൈവശം വെച്ചതിനും വിദ്യാനഗർ പൊലീസ് സ്റ്റേഷൻ പരിധിയിൽ നിരോധിത ലഹരി ഉപയോഗിച്ചതിനും കേസുകളിൽ പ്രതിയാണ്. തുടർച്ചയായി ലഹരിക്കേസുകളിൽ ഉൾപ്പെട്ടവർക്കെതിരെ ചുമത്തുന്ന പ്രിവൻഷൻ ഓഫ് ഇല്ലിസിറ്റ് ട്രാഫ്ഫിക്ക് എൻ ഡി പി എസ്  നിയമപ്രകാരം ജില്ലയിലെ അഞ്ചാമനെയാണ് അറസ്റ്റ് ചെയ്യുന്നത് .
ജില്ലാ പൊലീസ് മേധാവി ബി വി . വിജയ ഭരത് റെഡ്ഢിയുടെ നിർദ്ദേശപ്രകാരം  ഡിവൈഎസ്പി വി . വി . മനോജിന്റെ മേൽനോട്ടത്തിൽ ബദിയടുക്ക പൊലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ സബ് ഇൻസ്‌പെക്ടർ ടി. അഖിലിൻ്റെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്.
Reactions

Post a Comment

0 Comments