Ticker

6/recent/ticker-posts

വി.എസിന് അന്തിമോപചാരമർപ്പികാം: കാഞ്ഞങ്ങാട് നിന്നും പ്രത്യേക ട്രിപ്പുമായി കെ.എസ്.ആർ.ടി.സി

കാഞ്ഞങ്ങാട് :മുൻമുഖ്യമന്ത്രി വി.എസിന് അന്തിമോപചാരമർപ്പിക്കുന്നതിനായി യാത്രക്കാരുമായി കാഞ്ഞങ്ങാട് കെ.എസ്.ആർ.ടി.സി. ഡിപ്പോയിൽ നിന്നും പ്രത്യേക സർവ്വീസ് ആലപ്പുഴയിലേക്ക് പോയി. കെ. എസ്. ആർ. ടി. സി യുടെ ബജറ്റ് ടൂറിസത്തിൻ്റെ ഭാഗമായാണ് ട്രിപ്പ്. ഇന്നലെ രാത്രി 8 മണിയോടെയാത്ര പുറപ്പെട്ടു. ഇന്ന് രാവിലെ ആലപ്പുഴയിലെത്തി വി.എസിൻ്റെ സംസ്ക്കാര ചടങ്ങുകൾകഴിഞ്ഞ്  വ്യാഴാഴ്ച രാവിലെ കാഞ്ഞങ്ങാട്ട് തിരിച്ചെത്തും. സൂപ്പർ ഫാസ്റ്റ് ബസാണിത്. 45 പേരാണ് യാത്രക്കാർ. ഒരാൾക്ക് തിരിച്ച് വരുന്നതിന് ഉൾപ്പെടെ 1200 രൂപയാണ് ചാർജ്.

Reactions

Post a Comment

0 Comments