കാഞ്ഞങ്ങാട് : പടന്നക്കാട് ദേശീയ പാതയിൽ നെഹ്റു കോളേജിന് സമീപം പൊലീസ് ജീപ്പും കാറും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവതി മരിക്കാനിടയായ സംഭവത്തിൽ സ്കൂട്ടർ ഓടിച്ച ആൾക്കെതിരെ ഹോസ്ദുർഗ് പൊലീസ് കേസെടുത്തു. പോക്കറ്റ് റോഡിൽ നിന്നും അജാഗ്രതയിൽ സ്കൂട്ടർ ദേശീയ പാതയിലേക്ക് ഓടിച്ചു വന്നതിനെ തുടർന്ന് നീലേശ്വരം ഭാഗത്ത് നിന്നും കാഞ്ഞങ്ങാട് ഭാഗത്തേക്ക് വരികയായിരുന്ന പൊലീസ് ജീപ്പ് ഇടിക്കുകയും തുടർന്ന് കാറിലിടിക്കുകയും വഴിയാത്രക്കാരിയായ യുവതി മരിക്കാനിടയായെന്നാണ് കേസ്. അപകടത്തിൽ പെട്ട കാറിൻ്റെ ഡ്രൈവർ കാഞ്ഞങ്ങാട് കുന്നുമ്മലിലെ യു. സേതുനാഥ് 56 പരാതിക്കാരനായാണ് കേസ്.കല്ലൂരാവി പട്ടാക്കാൽ പിള്ളേരു പീടികയിലെ മുഹമ്മദ് ഷെഫീഖിൻ്റെ ഭാര്യ പരപ്പ സ്വദേശി സുഹറ 45 യാണ് അപകടത്തിൽ മരിച്ചത്. ഏക മകൾ നീ ലേശ്വരം രാജാസ് സ്കൂൾ 9) o ക്ലാസ് വിദ്യാർത്ഥിനിഷിഫാന ക് സ്കൂൾ ആവശ്യത്തിലേക്ക് ബാങ്ക് അക്കൗണ്ട് തയാറാക്കാൻ പോകുന്നതിനിടെ അപകടത്തിൽ പെടുകയായിരുന്നു. അപകടത്തിൽ സ് കുട്ടർ യാത്രാ ക്കാരായ ദമ്പതികൾക്കും ഗുരുതരമായി പരിക്കേറ്റിരുന്നു.നീലേശ്വരം പടിഞ്ഞാറ്റം കൊഴുവലിൽ സ്വദേശി മുൻ കോപ്പറേറ്റീവ് സൊസൈറ്റി സെക്രട്ടറി ചന്ദ്രൻ 7 6, ഭാര്യബേബി 66 എന്നിവർ ഗുരുതര നിലയിൽ കണ്ണൂർ മിംസ് ആശുപത്രിയിൽ ചികിൽസയിലാണ്.
0 Comments