കാഞ്ഞങ്ങാട്ട് ഡോക്ടർക്കെതിരെ പൊലീസ് കേസെടുത്തു. കോട്ടച്ചേരി പത്മ ക്ലിനിക്കിലെ ഡോ. രേഷ്മക്കെതിരെയാണ് ഹോസ്ദുർഗ് പൊലീസ് കേസെടുത്തത്. ചിത്താരി ചേറ്റുകുണ്ടിലെ പ്രഭാകരൻ്റെ ഭാര്യ ചന്ദ്രിക 42 യുടെ പരാതിയിലാണ് കേസ്'. 2024 ൽ ഗർഭപാത്രത്തിൽ കാണപെട്ട മുഴ നീക്കുന്നതിനാണ് ചന്ദ്രിക, ഗൈനക്കോളജിസ്റ്റായ ഡോ. രേഷ്മയെ കണ്ടത്. മുഴ നീക്കിയ ശേഷം മൂത്രം നിൽക്കാതെ പോയതോടെ വീണ്ടും ഡോക്ടറെ സമീപിച്ചു. മാസങ്ങളോളം ഇവർ ചികിൽസ നടത്തിയിട്ടും മാറിയില്ലെന്നാണ് പരാതി. തുടർന്ന് കാസർകോട്ടും മംഗലാപുരത്തും ചികിൽസ നടത്തി. ഗർഭപാത്രത്തിലെ മുഴ നീക്കുന്നതിനിടെ മൂത്രസഞ്ചക്ക് ദ്വാരമുണ്ടായതായാണ് കുടുംബം ആരോപിക്കുന്നത്. ലക്ഷങ്ങൾ ചിലവഴിച്ച് തുടർന്ന് മംഗലാപുരത്തുൾ പെടെ രണ്ട് ശസ്ത്രക്രിയ നടത്തി. 10 ദിവസം മുൻപ് ഒടുവിൽ ശസ്ത്രക്രിയ നടത്തിയ ചന്ദ്രിക ഇപോഴും ചികിൽസയിലാണ്. ഡോക്ടറുടെ അനാസ്ഥയാണ് മൂത്രസഞ്ചിക്കുണ്ടായത കരാറിന് കാരണമെന്ന പരാതിയിലാണ് കേസെടുത്തിരിക്കുന്നത്.
0 Comments